Saturday, May 11, 2024
keralaNews

കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യ ഭര്‍ത്താവിനെ തലയ്ക്കടിച്ചു കൊന്നു.

കോതമംഗലം :കോട്ടപ്പടി ചേറങ്ങനാലില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യ ഭര്‍ത്താവിനെ തലയ്ക്കടിച്ചു കൊന്നു. ചൊവ്വാഴ്ച്ച രാത്രി 8.30ഓടെയാണ് സംഭവം. മനക്കക്കുടി സാജു(60)വിനെ ഭാര്യ ഏലിയാമ്മ (തങ്ക) തലയ്ക്കടിക്കുകയായിരുന്നു. തലയ്ക്കടിച്ച ശേഷം ഏലിയാമ്മ കോട്ടപ്പടി സ്റ്റേഷനിലെത്തി കാര്യം അറിയിച്ചു.

പൊലീസ് വീട്ടിലെത്തി ആംബുലന്‍സ് വിളിച്ച് സാജുവിനെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മദ്യപിച്ച് വഴക്കിടല്‍ പതിവായിരുന്നു. മക്കള്‍: ബിബിന്‍,ബ്രിന്റോ,ബില്‍ബി