Friday, May 10, 2024
keralaNewspolitics

റെയില്‍വെ സ്റ്റേഷന് രാജാവിന്റെ പേര് വേണമെന്ന് കൊച്ചി നഗരസഭ

കൊച്ചി എറണാകുളം ജംഗ്ഷന്‍ റെയില്‍വെ സ്റ്റേഷന് രാജാവിന്റെ പേര് നല്‍കണമെന്ന ആവശ്യവുമായി കൊച്ചി നഗരസഭ. ഇത് സംബന്ധിച്ച് പ്രമേയവും നഗരസഭ പാസാക്കി. എന്നാല്‍ വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിലപാട് നിര്‍ണ്ണായകമാണ്. കൊച്ചി മഹാരാജാവായിരുന്ന രാജര്‍ഷി രാമവര്‍മ്മന്റെ പേര് നല്‍കണമെന്നാണ് പ്രമേയത്തില്‍ പറയുന്നത്. ഷൊര്‍ണ്ണൂര്‍ മുതല്‍ എറണാകുളം വരെയുള്ള റെയില്‍പാത നിര്‍മ്മാണം യാഥാര്‍ത്ഥ്യമാക്കിയത് രാജര്‍ഷി രാമവര്‍മ്മനാണെന്ന് ചൂണ്ടിക്കാട്ടിയാണ് പേര് മാറ്റം നിര്‍ദ്ദേശിച്ചിരിക്കുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോടും ഇന്ത്യന്‍ റെയില്‍വെയോടും നഗരസഭ പേരുമാറ്റ ആവശ്യം ഉന്നയിക്കും.