Saturday, May 4, 2024
keralaNewspolitics

റീപോളിങ് നടന്ന രണ്ടിടങ്ങളില്‍ യുഡിഎഫിന് വിജയം.

റീപോളിങ് നടന്ന രണ്ടിടങ്ങളില്‍ യുഡിഎഫിന് വിജയം. വയനാട് സുല്‍ത്താന്‍ ബത്തേരി നഗരസഭയിലും മലപ്പുറം ജില്ലയിലെ തിരൂരങ്ങാട് മുനിസിപ്പാലിറ്റി 34ാം വാര്‍ഡിലുമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. സുല്‍ത്താന്‍ ബത്തേരി നഗരസഭ തൊടുവട്ടി ഡിവിഷനില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി അസീസ് മാടാല 136 വോട്ടിന് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി പി എം ബീരാനെ തോല്‍പ്പിച്ചു. കര്‍ഷക മുന്നണി സ്ഥാനാര്‍ത്ഥി ഇവിടെ 255 വോട്ടുകള്‍ നേടി. മലപ്പുറം തിരൂരങ്ങാടി നഗരസഭയിലെ മുപ്പത്തിനാലാം വാര്‍ഡില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി മുസ്ലിം ലീഗിലെ ജഹ്ഫര്‍ കുന്നത്തേരി 101 വോട്ട് ഭൂരിപക്ഷത്തില്‍ വിജയിച്ചു.