കോഴിക്കോട് : സൗദിയിലെ ദുബായില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ തിരുവമ്പാടി സ്വദേശിയായ യുവാവ് മരിച്ചു. പെരുമാലിപടി ഓത്തിക്കല്‍ ജോസഫിന്റെയും ബോബിയുടെയും മകന്‍ ഷിബിന്‍ (30) ആണ് മരിച്ചത്. ഭാര്യ: തിരുവമ്പാടി ചക്കുംമൂട്ടില്‍ ഡോണ (മുക്കം ഇഎംഎസ് ആശുപത്രി ജീവനക്കാരി). സഹോദരങ്ങള്‍: ഷിനി , ഷിന്റോ,മൃതദേഹം ഇപ്പോള്‍ ദുബാ ഹോസ്പിറ്റലിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്ന് ബന്ധുക്കള്‍ അറിയിച്ചു.
