Saturday, May 18, 2024
keralaLocal NewsNewspolitics

എരുമേലി ഭരിക്കാന്‍ സ്വതന്ത്രനെ കൂടെ നിര്‍ത്തണം. എല്‍ഡിഎഫും – യുഡിഎഫും ചര്‍ച്ച നടത്തിയെന്ന്: സ്വതന്ത്രന്‍.

  • ചിലര്‍ പിതൃശൂന്യ പ്രചരണം നടത്തുന്നു .

പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എരുമേലി ഗ്രാമ പഞ്ചായത്തില്‍ എല്‍ഡിഎഫിനും-യുഡിഎഫിനും 11 സീറ്റുകളും,ഒരു സ്വതന്ത്രനും വിജയിച്ചതിനെ തുടര്‍ന്ന് എരുമേലി ഭരിക്കാന്‍ സ്വതന്ത്രനെ കൂടെ നിര്‍ത്താനുള്ള ചര്‍ച്ചകള്‍ ഇരു മുന്നണികളും നടത്തിയതായി തുമരംപാറയില്‍ സ്വതന്ത്രനായി വിജയിച്ച ബിനോയ് ഇ.ജെ പറഞ്ഞു.23 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ എല്‍ഡിഎഫിനും-യുഡിഎഫിനും 11 സീറ്റുകള്‍ വീതമാണ് ലഭിച്ചത്.കോണ്‍ഗ്രസുകാരനായിരുന്ന ബിനോയ്,വാര്‍ഡ് കമ്മറ്റിയോട് പോലും ആലോചിക്കാതെ,വാര്‍ഡില്‍ കമ്മറ്റി കൂടാന്‍ പോലും അനുവദിക്കാതെ മണ്ഡലം കമ്മറ്റി തുമരംപാറ സീറ്റ് ആര്‍ എസ് പിക്ക് നല്‍കുകയായിരുന്നു .ഇതില്‍ പ്രതിഷേധിച്ച് മണ്ഡലം കമ്മറ്റിക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തി തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസില്‍ നിന്നും രാജി വച്ച് സ്വതന്ത്രനായി മത്സരിക്കുകയായിരുന്നു. 560 വോട്ടുകള്‍ നേടി ബിനോയി വിജയിച്ചപ്പോള്‍,കോണ്‍ഗ്രസ് ഘടക കക്ഷിയായി മത്സരിച്ച ആര്‍ എസ് പി 84 വോട്ടുകള്‍ മാത്രം നേടി നാലാം സ്ഥാനത്തേക്ക് വീഴുകയായിരുന്നു.സ്വതന്ത്രനായ ബിനോയ് പോകുന്ന മുന്നണിയാകും എരുമേലി ഗ്രാമ പഞ്ചായത്ത് അടുത്ത അഞ്ച് വര്‍ഷം ഭരിക്കുക.എന്നാല്‍ മുന്നണിയില്‍ ചേര്‍ന്ന് ഭരണം നടത്തുന്നത് സംബന്ധിച്ച് പണം ആവശ്യപ്പെടുന്നുവെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്നും -ചിലര്‍ പിതൃശൂന്യ പ്രചരണമാണ് നടത്തുന്നതെന്നും ഇ. ജെ ബിനോയ്

‘കേരള ബ്രേക്കിംഗ് ന്യൂസിനോട് പറഞ്ഞു.ഇരു മുന്നണികളുമായി ചര്‍ച്ചകള്‍ നടക്കുന്നതായും തീരുമാനം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.എന്നാല്‍ ബിനോയ് ഏതെങ്കിലും മുന്നണിയില്‍ ചേര്‍ന്നാല്‍ മാത്രമേ ഭരണം നടക്കുകയൊള്ളൂ . ഇതിന് താമസം വന്നാല്‍ എരുമേലിയില്‍ ഭരണ പ്രതിസന്ധി നേരിടുമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.