Sunday, May 5, 2024
keralaNewsObituary

റബ്ബര്‍ ടാപ്പിങ്ങിനിടെ കാല്‍ തടഞ്ഞ് വീണ് കത്തി നെഞ്ചില്‍ തുളച്ചുകയറി തൊഴിലാളി മരിച്ചു.

കാഞ്ഞങ്ങാട്: റബ്ബര്‍ ടാപ്പിങ്ങിനിടെ കാല്‍ തടഞ്ഞ് വീണ് കത്തി നെഞ്ചില്‍ തുളച്ചുകയറി തൊഴിലാളി മരിച്ചു. കാസര്‍കോട് ബേഡകം മുന്നാട്പറയംപള്ളയിലെ കുഴിഞ്ഞാലില്‍ കെ എം ജോസഫ് (66) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഭാര്യ എല്‍സിയുടെ കണ്‍മുന്നിലാണ് അപകടമുണ്ടായത്. ഭാര്യ ഫോണ്‍ ചെയ്ത് ബന്ധുക്കളെ അറിയിച്ചതിനെ തുടര്‍ന്ന് ഓടിയെത്തിയ ബന്ധുക്കളും നാട്ടുകാരും ഉടന്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വീടിന് തൊട്ടടുത്തുള്ള വ്യക്തിയുടെ പറമ്പില്‍ ടാപ്പിംഗ് നടത്തുമ്പോഴാണ് അപകടം.