Thursday, May 2, 2024
EntertainmentkeralaNews

നടന്‍ ശ്രീനാഥ് ഭാസിയുടെ ലഹരിപരിശോധന നടത്തും.

നടന്‍ ശ്രീനാഥ് ഭാസിയുടെ ലഹരിപരിശോധന നടത്തും. അറസ്റ്റിന് പിന്നാലെ ശേഖരിച്ച് ശരീര സാമ്പിളുകള്‍ പൊലീസ് പരിശോധനയ്ക്ക് അയച്ചു. നടന്‍ ലഹരി ഉപയോഗിച്ചിരുന്നുവെന് ആക്ഷേപം ശക്തമായതിനെ തുടര്‍ന്നാണ് പോലീസിന്റെ പരിശോധന.ഓണ്‍ലൈന്‍ അവതാരകയുടെ പരാതിയില്‍ നടന്റെ ലഹരി ഉപയോഗത്തെ കുറിച്ച് പരാമര്‍ശമില്ലെങ്കിലും സംശയത്തെ തുടര്‍ന്നാണ് മരട് പൊലീസിന്റെ നീക്കം. നടന്റെ നഖം, തലമുടി, രക്ത സാമ്പിളുകളാണ് പൊലീസ് ശേഖരിച്ചത്. അഭിമുഖത്തിനിടയില്‍ നടന്റെ പെരുമാറ്റം പൊലീസിന്റെ സംശയങ്ങള്‍ ബലപ്പെടുത്തുന്നു. സംഭവം നടന്ന ഒരാഴ്ചക്ക് ശേഷമാണ് ലഹരി പരിശോധന നടത്തുന്നത്. ഇതിലൂടെ കൃത്യമായ വിവരങ്ങള്‍ ലഭിക്കുമോ എന്ന് ആശങ്കയും പൊലീസിനുണ്ട്. പിന്നീട് പരാതി ഉയരാനുള്ള സാധ്യത കൂടി മുന്‍കൂട്ടികണ്ടാണ് പൊലീസ് നീക്കം. ചട്ടമ്പി സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടയിലാണ് ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകയോട് നടന്‍ അപമര്യാദയായി പെരുമാറിയത്.മൂന്നു മണിക്കൂറോളം ചോദ്യം ചെയ്തതിനു ശേഷം നടന്റെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തി തുടര്‍ന്ന് ജാമ്യത്തില്‍ വിട്ടു. പൊതുസ്ഥലത്ത് സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗിക ചുവയോടെ സംസാരിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് നിലവില്‍ ശ്രീനാഥിനെതിരെ ചുമത്തിയിട്ടുള്ളത്. ലഹരി ഉപയോഗം സ്ഥിരീകരിച്ചാല്‍ കൂടുതല്‍ ഗുരുതരമായ വകുപ്പുകള്‍ കൂടി ശ്രീനാഥിനെതിരെ ചുമത്തും.