Friday, May 17, 2024
keralaNewsObituary

ലത്തിഷാ അന്‍സാരി വിട വാങ്ങി.

എരുമേലി: ശരീരത്തിലെ എല്ലുകള്‍ ഒടിയുന്ന അപൂര്‍വ്വ രോഗത്താല്‍ വര്‍ഷങ്ങള്‍ തള്ളിനീക്കിയ ലത്തീക്ഷ അന്‍സാരി അന്തരിച്ചു.എരുമേലി പുത്തന്‍പീടികയില്‍ അന്‍സാരി / ജമീല ദമ്പതികളുടെ ഇളയ മകളാണ് ലത്തീഷ . ഇന്ന് രാവിലെ പാലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.28 വയസ്സായിരുന്നു.ജന്മന ഉണ്ടായ അസുഖത്തിന്റെ ചികില്‍സക്കിടെ കഴിഞ്ഞ നാല് വര്‍ഷമായി ജീവന്‍ നിലനില്‍ക്കുന്നത് ഓക്‌സിജന്റെ സഹായത്തോടെയായിരുന്നു.ലത്തീഷയുടെ ജീവിതത്തിന് ഏക ആശ്രയം കീബോഡ് ആയിരുന്നു.ഇതിലൂടെ ഒട്ടേറെ ബഹുമതികളും നേട്ടങ്ങളും വാരിക്കൂട്ടിയ കലാകാരിയായിരുന്നു ലത്തീഷ. ഐ എ എസ് പഠനത്തിന്റ പ്രാരംഭഘട്ടത്തിലായിരുന്നു.ഖബറടക്കം ഇന്ന് വൈകിട്ട് 5 മണിക്ക് എരുമേലി നൈനാര്‍ ജുമാ മസ്ജിദില്‍.