Friday, May 10, 2024
keralaNews

രാഹുല്‍ ഗാന്ധിയുടെ അകമ്പടി വാഹനം കാലില്‍ കയറി വടകര ഡിവൈഎസ്പിക്ക് പരിക്ക്.

രാഹുല്‍ ഗാന്ധിയുടെ അകമ്പടി വാഹനം കാലില്‍ കയറി വടകര ഡിവൈഎസ്പിക്ക് പരിക്ക്. രാഹുല്‍ ഗാന്ധി കൊയിലാണ്ടിയില്‍ പ്രസംഗം കഴിഞ്ഞ് മടങ്ങി പോകുമ്പോഴാണ് അകമ്പടി വാഹനം ഡിവൈഎസ്പിയുടെ കാലില്‍ കയറിയത്.

വടകര ഡിവൈഎസ്പി മൂസ്സ വള്ളിക്കാടനാണ് പരിക്കേറ്റത്. കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാല്‍വിരല്‍ എല്ലിന് പൊട്ടലുണ്ടെന്ന് വൈദ്യ പരിശോധനയില്‍ വ്യക്തമായി. ഡിവൈഎസ്പിക്ക് രണ്ടാഴ്ചത്തെ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു.