Saturday, May 4, 2024
EntertainmentkeralaNews

ഹോംലെ ഒലിവര്‍ ട്വിസ്റ്റിനെ എടുത്തുയര്‍ത്തി നടന്‍ സണ്ണി വെയ്ന്‍

മലയാളികള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച റോജിന്‍ തോമസ് ചിത്രമായ ഹോംലെ ഒലിവര്‍ ട്വിസ്റ്റിനെ എടുത്തുയര്‍ത്തി നടന്‍ സണ്ണി വെയ്ന്‍. ഇന്ദ്രന്‍സിനൊപ്പമുള്ള ചിത്രം പങ്കുവയ്ച്ചിരിക്കുകയാണ് നടന്‍.”ഒലിവര്‍ ട്വിസ്റ്റിനൊപ്പം ”എന്ന ക്യാപ്ഷനോടെയാണ് സണ്ണി ചിത്രം പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിന് നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. ‘മലയാളത്തിന്റെ മുത്ത്, ഈ വര്‍ഷത്തെ സംസ്ഥാനം അവാര്‍ഡ് ഇന്ദ്രന്‍സിന് തന്നെ, ഇന്ദ്രന്‍സ് ചേട്ടന്‍ പൊളിയാണ്…. അഭിനയം കണ്ടു കണ്ണ് നിറഞ്ഞുപോയി ക്ലൈമാക്‌സ് വേറെ ലെവല്‍ തന്നെ തുടങ്ങി നിരവധി പ്രശംസ കമന്റുകളും ചിത്രത്തിന് ലഭിച്ചിട്ടുണ്ട്.

ഫ്രൈഡെ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീനാഥ് ഭാസി, മഞ്ജു പിള്ള, നസ്ലിന്‍, വിജയ് ബാബു, ജോണി ആന്റണി, മണിയന്‍പിള്ള രാജു, ശ്രീകാന്ത് മുരളി, കെ.പി.എസി ലളിത, അജു വര്‍ഗ്ഗീസ്, പ്രിയങ്ക നായര്‍, മിനോണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.