Sunday, May 5, 2024
indiaNews

രാഷ്ട്രപതിയായി അധികാരമേല്‍ക്കുമ്പോള്‍ ദ്രൗപദി മുര്‍മുവിനു ധരിക്കാനായി സഹോദരഭാര്യയുടെ സ്‌നേഹസമ്മാനം

ഭുവനേശ്വര്‍ :രാഷ്ട്രപതിയായി അധികാരമേല്‍ക്കുമ്പോള്‍ ദ്രൗപദി മുര്‍മുവിനു ധരിക്കാനായി സഹോദരന്‍ തരുണിസെന്‍ ടുഡുവിന്റെ ഭാര്യ സുക്രി പരമ്പരാഗത സന്താളി സാരി സമ്മാനിച്ചു. കലാപരമായി മെനഞ്ഞെടുത്ത വരകളും കുത്തുകളും കള്ളികളിലെ മുദ്രണങ്ങളുമാണ് സന്താള്‍ ഗോത്രക്കാരുടെ കൈത്തറി സാരിയെ സവിശേഷമാക്കുന്നത്.
തരുണിസെനും ഭാര്യയും ഒഡീഷയില്‍നിന്ന് ശനിയാഴ്ച ഡല്‍ഹിയിലെത്തി. ഇവരെ കൂടാതെ ദ്രൗപദി മുര്‍മുവിന്റെ മകള്‍ ഇതിശ്രീയും ഭര്‍ത്താവ് ഗണേഷ് ഹെംബ്രാമും മാത്രമാണ് സത്യപ്രതിജ്ഞാച്ചടങ്ങില്‍ പങ്കെടുക്കുന്ന കുടുംബാംഗങ്ങള്‍. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് 4 ദിവസത്തെ സന്ദര്‍ശനത്തിനായി ശനിയാഴ്ച മുതല്‍ ഡല്‍ഹിയിലുണ്ട്.