Friday, May 3, 2024
keralaNews

കോട്ടയം ജില്ലയില്‍ ആദ്യ ഒമിക്രോണ്‍ സ്ഥിരീകരിച്ചു.

കോട്ടയം ജില്ലയില്‍ ആദ്യ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. 15നു യുകെയില്‍ നിന്നു വന്ന പാലാ ഈരാറ്റുപേട്ട മേഖലയില്‍ നിന്നുള്ള ഇരുപത്തിയെട്ടുകാരനാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 18നു ചെറിയ ലക്ഷണങ്ങള്‍ കാണിച്ചതിനാല്‍ കോവിഡ് പരിശോധന നടത്തിയപ്പോള്‍ പോസിറ്റീവാണെന്നു വ്യക്തമായി. നിരീക്ഷണത്തിനായി പാലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഒമിക്രോണ്‍ പരിശോധനയ്ക്കായി സാംപിള്‍ അയച്ചു. 21നു ഫലം വന്നു. വലിയ ലക്ഷണങ്ങള്‍ ഇല്ലെങ്കിലും 14 ദിവസം ആശുപത്രിയില്‍ നിരീക്ഷണത്തിലായിരിക്കും. വീട്ടുകാര്‍ കോവിഡ് നെഗറ്റീവാണ്. മറ്റു പ്രശ്‌നങ്ങള്‍ ഇല്ലെന്നു ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. എസ്. പ്രിയ പറഞ്ഞു.ഒമിക്രോണിനെ നേരിടാന്‍ ജില്ല സര്‍വസജ്ജമാണെന്ന് അധികൃതര്‍ അറിയിച്ചു. ഘട്ടങ്ങളായുള്ള തയാറെടുപ്പാണ് നടത്തിയിരിക്കുന്നത്.ഒമിക്രോണ്‍ വ്യാപനം ഉണ്ടാകുകയാണെങ്കില്‍ രോഗികളെ പാര്‍പ്പിക്കാനായി ഏറ്റെടുക്കേണ്ട കെട്ടിടങ്ങളുടെയും പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളുടെയും പട്ടിക തയാറാണ്. ഒമിക്രോണ്‍ മറ്റു വകഭേദങ്ങളുടെ അത്രയും ഗുരുതരമല്ലെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും ഓക്‌സിജന്‍ സിലിണ്ടര്‍ അടക്കം ക്രമീകരണങ്ങള്‍ തയാറാണ്. സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ച തയാറെടുപ്പുകളും നടത്തി. പരിശോധന പൂര്‍ത്തിയാക്കി.