Friday, April 26, 2024
keralaLocal NewsNews

റാന്നി വലിയ പാലത്തില്‍ നിന്നും യുവതി നദിയിലേയ്ക്ക് ചാടി

പത്തനംതിട്ട റാന്നി വലിയ പാലത്തില്‍ നിന്നും നദിയിലേയ്ക്ക് ചാടി ആത്മഹത്യ ശ്രമം. പമ്പാ നദിയിലേക്ക് ചാടിയ സ്ത്രീയ്ക്കായി തിരച്ചില്‍ നടക്കുന്നു. പാലത്തിന് സമീപത്തു നിന്നും ചെരുപ്പും പഴ്സും കണ്ടുകിട്ടിയിട്ടുണ്ട്.ഇന്നലെ
രാത്രി 10.30 നാണ് സംഭവം നടന്നത്. പാലത്തിന് മുകളില്‍ നിന്നും ഒരു സ്ത്രീ നദിയിലേയ്ക്ക് ചാടുന്നത് യാത്രക്കാരുടെ ശ്രദ്ധയില്‍പെടുകയായിരുന്നു. തുടര്‍ന്ന് സംഭവം കണ്ടവര്‍ നാട്ടുകാരെ അറിയിക്കുകയായിരുന്നു. പരിശോധനയിലാണ് ചെരുപ്പും പഴ്സും കണ്ടെടുത്തത്.പഴ്സില്‍ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മണക്കാല സ്വദേശിനിയാണ് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതെന്ന് വിലയിരുത്തപ്പെടുന്നു. പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് നദിയില്‍ തെരച്ചില്‍ നടത്തി വരികയാണ്. പമ്പയില്‍ നല്ല ഒഴുക്ക് ഉളളതിനാല്‍ രാത്രിയില്‍ തിരച്ചില്‍ തുടരുന്നത് അവസാനിപ്പിച്ചേയ്ക്കും.