Friday, May 3, 2024
indiaNewspolitics

രാജ്യത്ത് മൂന്ന് നിയമസഭ ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന്

ചണ്ഡീഗണ്ഡ്: രാജ്യത്തെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന് പുറത്ത് വരും.

തൃക്കാക്കരയ്ക്ക് പുറമെ ഉത്തരാഖണ്ഡിലെ ചമ്പാവത്,ഒഡീഷയിലെ ബ്രജ് രാജ് നഗര്‍ തുടങ്ങിയ നിയമസഭ മണ്ഡലങ്ങളിലും ഇന്ന് വോട്ടെണ്ണല്‍ നടക്കും.

ചമ്പാവതില്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയാണ് ജനവിധി തേടുന്നത്. മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ പുഷ്‌കര്‍ സിംഗ് ധാമിയ്ക്ക് വിജയം അനിവാര്യമാണ്.

വികസനത്തിനാണ് ജനത്തിന്റെ വോട്ടെന്ന് ധാമി വോട്ടണ്ണലിന് മുന്‍പ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ചമ്പാവതില്‍ നിന്ന് വിജയിച്ച കൈലാഷ് ഗെഹ്‌തോറി, പുഷ്‌കര്‍ സിങ് ധാമിക്കായി എംഎല്‍എ സ്ഥാനം രാജി വച്ചിരുന്നു.

കോണ്‍ഗ്രസ് നേതാവ് നിര്‍മല ഗെഹ്‌തോറി,സമാജ്വാദി പാര്‍ട്ടിയിലെ മനോജ് കുമാര്‍ ഭട്ട്, സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഹിമാഷു ഗഡ്‌കോട്ടി എന്നിവരാണ് മറ്റ് സ്ഥാനാര്‍ത്ഥികള്‍.

ഒഡിഷയിലെ ബ്രജ് രാജ് നഗറില്‍, ബിജു ജനതാദള്‍ എംഎല്‍എ കിഷോര്‍ മൊഹന്തിയുടെ മരണത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്