Friday, May 17, 2024
keralaNews

വള്ളക്കടവില്‍ ജലനിരപ്പ് ഉയര്‍ന്നു

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ വെള്ളമെത്തിയതിനെ തുടര്‍ന്ന് വള്ളക്കടവില്‍ നേരിയ തോതില്‍ ജലനിരപ്പ് ഉയര്‍ന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ നീരൊഴുക്ക് കൂടിയിട്ടുണ്ട്. 6376 ഘനയടിയായി ഉയര്‍ന്നു. രാവിലെ ഏഴുമണിക്ക് 5800 ഘനയടിയായിരുന്നു. ജലനിരപ്പ് 138.80 അടിയായി ഉയര്‍ന്നു.മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ മൂന്നും നാലും സ്പില്‍വേ ഷട്ടറുകള്‍ 35 സെന്റീമീറ്റര്‍ വീതമാണ് ഇന്ന് ഉയര്‍ത്തിയത്. മന്ത്രിമാരായ കെ. രാജന്റെയും റോഷി അഗസ്റ്റിന്റെയും സാന്നിധ്യത്തില്‍ രാവിലെ 7.29നാണ് ആദ്യ ഷട്ടര്‍ ഉയര്‍ത്തിയത്. ഏഴ് മണിക്ക് ആദ്യ സൈറനും 7.15ന് രണ്ടാം സൈറനും 7.24ന് മൂന്നാം സൈറനും മുഴക്കി മുന്നറിയിപ്പ് നല്‍കിയ ശേഷമാണ് വെള്ളം ഒഴുക്കിയത്. രണ്ടു ഷട്ടറുകളിലൂടെയും 534 ഘനയടി വെള്ളമാണ് പുറത്തുവരുന്നത്. സെക്കന്‍ഡില്‍ പതിനയ്യായിരത്തി ഒരുന്നൂറ്റി പതിനേഴ് ലീറ്റര്‍ ജലമാണ് പെരിയാറിലൂടെ ഒഴുകുന്നത്. വണ്ടിപ്പെരിയാര്‍, ചപ്പാത്ത്, ഉപ്പുതറ വഴി ജലം പെരിരാറിലൂടെ ഇടുക്കി ഡാമിലെത്തും.