Monday, May 6, 2024
indiakeralaNews

രാജ്യത്ത് കൗമാരക്കാര്‍ക്കുള്ള കൊവിഡ് വാക്‌സീനേഷന് തുടക്കം

ദില്ലി :രാജ്യത്ത് കൗമാരക്കാര്‍ക്കുള്ള കൊവിഡ് വാക്‌സീനേഷന് തുടക്കം.15 മുതല്‍ 18 വയസ്സുവരെ പ്രായമുള്ളവര്‍ക്ക് പ്രത്യേക കേന്ദ്രങ്ങളില്‍ വെച്ചാണ് കുത്തിവയ്‌പ്പെ് നല്‍കുന്നത്. ഭാരത് ബയോടെക്ക് ഉത്പാദിപ്പിക്കുന്ന കോവാക്‌സിനാണ് കുട്ടികള്‍ക്ക് നല്‍കുന്നത്. വൈകീട്ട് അഞ്ചുമണി വരെ വാക്‌സീന്‍ ലഭിക്കും. കോവിന്‍ പോര്‍ട്ടലിലെ രജിസ്‌ട്രേഷന് പുറമെ സ്‌പോട് രജിസ്‌ട്രേഷനുള്ള സൌകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.സംസ്ഥാനത്ത് രാവിലെ 9 മണിയോടെ പ്രത്യേകം സജ്ജീകരിച്ച വാക്‌സീന്‍ കേന്ദ്രങ്ങളില്‍ കുട്ടികള്‍ക്ക് കുത്തിവെപ്പ് നല്‍കിത്തുടങ്ങി. തിരുവനന്തപുരം പേയാട് സ്വദേശി ബിനില രാജ് ആദ്യ വാക്‌സീന്‍ സ്വീകരിച്ചു. കുട്ടികള്‍ക്ക് വേണ്ടി മാത്രം 551 വാക്‌സീനേഷന്‍ കേന്ദ്രങ്ങളാണ് സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി സജ്ജീകരിച്ചിട്ടുള്ളത്. 1426 കേന്ദ്രങ്ങളില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വാക്‌സീനെടുക്കാനുള്ള സജ്ജീകരണമൊരുക്കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.15 മുതല്‍ 18 വയസുവരെയുള്ള 15.34 ലക്ഷം കുട്ടികള്‍ക്ക് വാക്സീന്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്. സമയബന്ധിതമായി 15 ലക്ഷം വിദ്യാര്‍ത്ഥികളുടെ/യും വാക്‌സീനേഷന്‍ പൂര്‍ത്തിയാക്കും. നിലവില്‍ കേരളത്തില്‍ വാക്‌സീന്‍ ലഭ്യമാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു. ഇന്നലെ രാത്രി 5 ലക്ഷം ഡോസ് വാക്‌സീന്‍ കേരളത്തിലെത്തി. ഇന്ന് ഒരു ലക്ഷം ഡോസ് വാക്‌സീന്‍ കൂടി എത്തും. ജനുവരി 10 മുതല്‍ മുതിര്‍ന്നവര്‍ക്ക് കരുതല്‍ ഡോസ് നല്‍കി തുടങ്ങും.