Saturday, April 27, 2024
indiaNews

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന.

ന്യൂഡല്‍ഹി :രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന. 24 മണിക്കൂറിനിടെ രാജ്യത്ത് 13,313 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 38 പേര്‍ രോഗബാധിതരായി മരിച്ചു. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.03 ശതമാനമാണ്.
മഹാരാഷ്ട്രയിലും കേരളത്തിലുമാണ് കൂടുതല്‍ പേര്‍ രോഗബാധിതരാകുന്നത്. മഹാരാഷ്ട്രയില്‍ കഴിഞ്ഞ ദിവസം 3,260 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. കേരളത്തില്‍ 3,890 പേരും രോഗബാധിതരായി. രാജ്യത്ത് പല സംസ്ഥാനങ്ങളിലും കോവിഡ് കേസുകള്‍ ഉയര്‍ന്നുവരികയാണ്. 5,24,941 പേരാണ് ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്.