Monday, May 6, 2024
keralaNews

അനിതാ പുല്ലയില്‍ നിയമസഭാ സമുച്ചയത്തില്‍ പ്രവേശിച്ച സംഭവം :ചീഫ് മാര്‍ഷലിന്റെ റിപ്പോര്‍ട്ട് സ്പീക്കര്‍ക്ക് കൈമാറി

ലോക കേരള സഭ നടന്ന സമയത്ത് വിവാദ വനിത അനിതാ പുല്ലയില്‍ നിയമസഭാ സമുച്ചയത്തില്‍ പ്രവേശിച്ച സംഭവത്തില്‍ ചീഫ് മാര്‍ഷലിന്റെ റിപ്പോര്‍ട്ട് സ്പീക്കര്‍ക്ക് കൈമാറി. തുടര്‍നടപടി സ്പീക്കര്‍ തീരുമാനിക്കും. എല്ലാ നിയന്ത്രണങ്ങളും ലംഘിച്ച് അനിതാ പുല്ലയില്‍ നിയമസഭയില്‍ കടന്നത് ഗുരുതരവീഴ്ചയാണെന്ന് ചീഫ് മാര്‍ഷലിന്റെ റിപ്പോര്‍ട്ടില്‍ ഉള്ളതായി സൂചനയുണ്ട്. അനിത ഏറെനേരം ചിലവഴിച്ചത് സഭാ ടിവിയുടെ ഓഫീസിലായതിനാല്‍ ബിട്രെറ്റ് സൊല്യൂഷന്‍സിന്റെ ജീവനക്കാരനാണ് കുറ്റക്കാരനെന്നാണ് വിവരം. അനിതക്ക് നിയമസഭ സമുച്ചത്തില്‍ പ്രവേശിക്കാന്‍ പാസ് അനുവദിച്ചിരുന്നില്ലെന്ന് നോര്‍ക്ക വ്യക്തമാക്കിയിരുന്നു.