Friday, May 3, 2024
HealthindiakeralaNews

രാജസ്ഥാനില്‍ കോവിഡ് കാപ്പ വകഭേദം സ്ഥിരീകരിച്ചു

രാജസ്ഥാനില്‍ 11 പേര്‍ക്ക് കോവിഡ് കാപ്പ വകഭേദം സ്ഥിരീകരിച്ചു.കിങ് ജോര്‍ജ്ജ് മെഡിക്കല്‍ കോളേജിലെ സാംപിള്‍ പരിശോധനയില്‍ 107 ഡെല്‍റ്റ വകഭേദവും രണ്ട് കാപ്പ വകഭേദവും സ്ഥിരീകരിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഇന്ത്യയില്‍ ആദ്യമായി കാപ്പ വകഭേദം സ്ഥിരീകരിക്കുന്നത്. B.1.1.167.1 എന്നറിയപ്പെടുന്ന കാപ്പ ഇരട്ട ജനതികവ്യതിയാനം സംഭവിച്ച കോവിഡിന്റെ വകഭേദമാണ്. ഈ വകഭേദം വിദൂര വംശപരമ്പരയുള്ളതും രണ്ട് വൈറല്‍ തരംഗങ്ങള്‍ അടങ്ങിയതുമാണ്.