Monday, May 6, 2024
keralaNewspolitics

രണ്‍ജീത് ശ്രീനിവാസനെ കൊലപ്പെടുത്താന്‍ പ്രതികള്‍ ഉപയോഗിച്ച ഒരു ഇരുചക്രവാഹനം കൂടി കണ്ടെടുത്തു

ആലപ്പുഴ: ബിജെപി നേതാവ് രണ്‍ജീത് ശ്രീനിവാസനെ കൊലപ്പെടുത്താന്‍ പ്രതികള്‍ ഉപയോഗിച്ച ഒരു ഇരുചക്രവാഹനം കൂടി അന്വേഷണ സംഘം കണ്ടെടുത്തു. ഇന്നലെ അറസ്റ്റിലായ അനൂപ് അഷ്‌റഫ്, ജസീബ് എന്നിവര്‍ ഉപയോഗിച്ച വാഹനമാണിത്. വലിയ ചുടുകാടിന് സമീപം നിന്നാണ് വാഹനം കണ്ടെത്തിയത്.കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് അനൂപും ജസീബും എന്നാണ് പൊലീസ് പറയുന്നത്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത 12 പേരില്‍, രണ്ടുപേരാണ് ഇവര്‍. കൂടുതല്‍ പേര്‍ കസ്റ്റഡിയില്‍ ഉണ്ടെന്നാണ് സൂചന. പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് അടക്കം നടക്കേണ്ടത് കൊണ്ട്, കൂടുതല്‍ കാര്യങ്ങള്‍ അന്വേഷണസംഘം വെളിപ്പെടുത്തിയിട്ടില്ല. ആസൂത്രിതമായ കൊലപാതകമാണ് നടന്നതെന്നും മുഖ്യമന്ത്രി മറുപടി പറയണമെന്നും രഞ്ജിത്തിന്റെ വീട് സന്ദര്‍ശിച്ച ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം ഖുശ്ബു പറഞ്ഞു.