Friday, May 3, 2024
keralaNews

രണ്ടുമാസത്തെ ക്ഷേമപെന്‍ഷന്‍ തിങ്കളാഴ്ച വിതരണം ചെയ്യും.

സംസ്ഥാനത്ത് വിഷു പ്രമാണിച്ച് രണ്ടുമാസത്തെ ക്ഷേമപെന്‍ഷന്‍ തുകയായ 3,200 രൂപ ഒരുമിച്ച് വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കേരളത്തിലെ 60 ലക്ഷത്തോളം പേര്‍ക്കുള്ള വിഷുക്കൈനീട്ടമാണിതെന്ന് ധനകാര്യമന്ത്രി കെ.എന്‍.ബാലഗോപാല്‍ അറിയിച്ചു. ഇതിനായി 1,871 കോടി രൂപ അനുവദിച്ചു. ഏപ്രില്‍ പത്ത് മുതല്‍ തുക വിതരണം ചെയ്യും.