Monday, May 13, 2024
keralaNews

ട്രെയിന്‍ തീവെപ്പ് : എഡിജിപി എലത്തൂര്‍ റെയില്‍വെ ട്രാക്കും പരിസരവും പരിശോധിക്കുന്നു

കോഴിക്കോട്: കോഴിക്കോട് ട്രയിന്‍ തീവെപ്പ് കേസുമായി ബന്ധപ്പെട്ട് എലത്തൂര്‍ റെയില്‍വെ ട്രാക്കും പരിസരവും എഡിജിപി പരിശോധിക്കുന്നു. പ്രത്യേക അന്വേഷണ സംഘത്തിന് മേല്‍നോട്ടം വഹിക്കുന്ന എഡിജിപി അജിത് കുമാര്‍, ഐജി നീരജ് കുമാര്‍ ഗുപ്ത എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത് . എലത്തൂര്‍ ട്രെയിന്‍ അക്രമത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ ശക്തമാക്കുമെന്ന് റെയില്‍വേ പാസ്സഞ്ചേഴ്സ് അമിനിറ്റി ചെയര്‍മാന്‍ പികെ കൃഷ്ണദാസ് പറഞ്ഞു. കൂടുതല്‍ ആര്‍പിഎഫ് ജീവനക്കാരെ സുരക്ഷയ്ക്കായി നിയോഗിക്കും. ജനറല്‍ കമ്പര്‍ട്ട്‌മെന്റില്‍ നിന്നും റിസര്‍വേഷന്‍ കമ്പര്‍ട്ട്‌മെന്റില്‍ പ്രവേശിക്കാനുള്ള പഴുതുകള്‍ അടയ്ക്കും. റെയില്‍വേ പാസ്സഞ്ചേഴ്സ് അമിനിറ്റി ഈ മാസം 18 ന് യോഗം ചേര്‍ന്ന് കൂടുതല്‍ ശുപാര്‍ശകള്‍ സമര്‍പ്പിക്കും. എലത്തൂര്‍ സംഭവം അട്ടിമറിയാണെന്നാണെന്ന് സംശയിക്കുന്നു. കൃത്യമായ ചിത്രം രണ്ടു മൂന്ന് ദിവസത്തിനകം പുറത്തു വരും. നേരത്തെയും വടക്കന്‍ മലബാറില്‍ അട്ടിമറി ശ്രമങ്ങള്‍ നടന്നു എന്ന സംശയം ഉണ്ടെന്നും പികെ കൃഷ്ണദാസ് പറഞ്ഞു. ആലപ്പുഴ – കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന്റെ ഡി വണ്‍ കന്പാര്‍ട്ട്‌മെന്റില്‍ തീയിട്ട് എട്ട് പേര്‍ക്ക് പൊളളലേല്‍പ്പിക്കുകയും മൂന്ന് പേര്‍ മരിക്കുകയും ചെയ്തു .

പ്രതിക്കായി അന്വേഷണ സംഘം യുപിയിലേക്ക് തിരിക്കും                                              കോഴിക്കോട്: ട്രയിനിന് തീവച്ച കേസിലെ പ്രതിക്കായി അന്വേഷണ സംഘം ഇന്ന് യു പിയിലേക്ക് തിരിക്കും. രണ്ട് സി ഐമാര്‍ അടങ്ങുന്ന സംഘമാണ് യു പിയിലേക്ക് തിരിക്കുക. നോയിഡ സ്വദേശി ഷാറൂഖ് സെയ്ഫി തന്നെയാണ് ആക്രമണം നടത്തിയതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. കോഴിക്കോട്ട് ഇന്ന് യോഗം ചേര്‍ന്ന പ്രത്യേക അന്വേഷണ സംഘം കേസിന്റെ പുരോഗതി വിലയിരുത്തുകയും ചെയ്തു.എന്നാല്‍ സംഭവം നടന്ന് രണ്ട് ദിവസമായിട്ടും പിടികൂടാനായിട്ടില്ല. സംസ്ഥാനത്തും പുറത്തും കാടിളക്കി പൊലീസ് നടത്തുന്ന അന്വേഷണം ലക്ഷ്യത്തോട് അടുത്തിട്ടില്ല. ആക്രമണം നടത്തിയത് നോയിഡ സ്വദേശി ഷാറൂഖ് സെയ്ഫി തന്നെയെന്ന നിഗമനത്തിലാണ് അന്വേഷണം മുന്നോട്ട് പോകുന്നത്.

മതസ്പര്‍ദ്ധ ജനിപ്പിക്കുന്ന പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്                                                                                                                           ഏലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസുമായി ബന്ധപ്പെട്ട് ഊര്‍ജ്ജിതമായ അന്വേഷണം നടന്നുവരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെ തെറ്റിദ്ധാരണ പരത്തുന്നതും, മതസ്പര്‍ദ്ധ ജനിപ്പിക്കുന്നതുമായ പോസ്റ്റുകള്‍ പ്രചരിപ്പിക്കപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കുന്നതാണ്.

എലത്തൂര്‍ ട്രെയിന്‍ തീവയ്പ് എന്‍ഐഎ ഏറ്റെടുത്തേക്കും                                                      കോഴിക്കോട് എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസ് എന്‍ഐഎ ഏറ്റെടുത്തേക്കും. ആക്രമണത്തില്‍ എന്‍ഐഎ തീവ്രവാദ ബന്ധം സ്ഥിരീകരിച്ചു. കേസ് എന്‍ഐഎ അഡിഷണല്‍ എസ് പി സുഭാഷിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം അന്വേഷിക്കും. എന്‍ഐഎ ഡല്‍ഹി ആസ്ഥാനത് നിന്നും വിദഗ്ദര്‍ എത്തി കോഴിക്കോടും കണ്ണൂരും പരിശോധന ആരംഭിച്ചു. സ്‌ഫോടന വസ്തു വിദഗ്ധന്‍ ഡോ. വി എസ് വസ്വാണിയുടെ നേതൃത്വത്തിലാണ് പരിശോധന. എലത്തൂര്‍ ട്രെയിന്‍ തീവയ്പ്, 2017-ലെ കാണ്‍പൂര്‍ സ്‌ഫോടനത്തിന് സമാനമെന്നാണ് എന്‍ഐഎ നിഗമനം. കൂടാതെ ട്രെയിനില്‍ തീയിട്ട അക്രമി കേരളം വിടാനുള്ള സാധ്യതയില്ലെന്നാണ് എന്‍ഐഎയുടെ നിഗമനം.

സുരക്ഷ ശക്തമാക്കും: പികെ കൃഷ്ണദാസ്                                                                                 എലത്തൂര്‍ ട്രെയിന്‍ അക്രമത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ ശക്തമാക്കുമെന്ന് റെയില്‍വേ പാസ്സഞ്ചേഴ്സ് അമിനിറ്റി ചെയര്‍മാന്‍ പികെ കൃഷ്ണദാസ് പറഞ്ഞു. കൂടുതല്‍ ആര്‍പിഎഫ് ജീവനക്കാരെ സുരക്ഷയ്ക്കായി നിയോഗിക്കും. ജനറല്‍ കമ്പര്‍ട്ട്‌മെന്റില്‍ നിന്നും റിസര്‍വേഷന്‍ കമ്പര്‍ട്ട്‌മെന്റില്‍ പ്രവേശിക്കാനുള്ള പഴുതുകള്‍ അടയ്ക്കും. റെയില്‍വേ പാസ്സഞ്ചേഴ്സ് അമിനിറ്റി ഈ മാസം 18 ന് യോഗം ചേര്‍ന്ന് കൂടുതല്‍ ശുപാര്‍ശകള്‍ സമര്‍പ്പിക്കും. എലത്തൂര്‍ സംഭവം അട്ടിമറിയാണെന്നാണെന്ന് സംശയിക്കുന്നു. കൃത്യമായ ചിത്രം രണ്ടു മൂന്ന് ദിവസത്തിനകം പുറത്തു വരും. നേരത്തെയും വടക്കന്‍ മലബാറില്‍ അട്ടിമറി ശ്രമങ്ങള്‍ നടന്നു എന്ന സംശയം ഉണ്ടെന്നും പികെ കൃഷ്ണദാസ് പറഞ്ഞു.