Sunday, May 5, 2024
keralaNews

  രണ്ടാഴ്ചക്കിടെ അറുന്നൂറിലേറെ പൊലീസുകാര്‍ക്ക് കോവിഡ്

കോവിഡിന്റെ അതിവ്യാപനം പൊലീസ് സേനയുടെ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്നു. രണ്ടാഴ്ചക്കിടെ അറുന്നൂറിലേറെ പൊലീസുകാര്‍ക്ക് രോഗം ബാധിച്ചു. മുപ്പതോളം സ്റ്റഷനുകള്‍ പ്രതിസന്ധിയില്‍. ഡ്യൂട്ടി ക്രമീകരണവും പ്രതിരോധ സംവിധാനങ്ങളും ഏര്‍പ്പെടുത്തുന്നില്ലന്ന് ആക്ഷേപം.ഗുണ്ടാവിളയാട്ടവും ക്രമസമാധാന പ്രശ്‌നങ്ങളും നിയന്ത്രണാതീതമായി തുടരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ വീണ്ടും രംഗത്തിറങ്ങുകയും വേണം. എന്നാല്‍ കോവിസ് മൂന്നാം വരവിന്റെ തുടക്കത്തില്‍ തന്നെ കാക്കിപ്പടയെയും വിറപ്പിക്കുകയാണ്. രണ്ടാഴ്ചക്കിടെ 610 പേര്‍ രോഗികളായി.ഇതില്‍ 80 പേര്‍ രോഗമുക്തരായെങ്കിലും 530 പേര്‍ രോഗക്കിടക്കയിലാണ്. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ പ്രതിസന്ധി. 8 സ്റ്റഷനില്‍ സി.ഐമാരടക്കം രോഗബാധിതരാണ്. സംസ്ഥാനത്താകെ മുപ്പതോളം സ്റ്റേഷനുകളില്‍ 5 ലേറെപ്പേര്‍ ഒരുമിച്ച് രോഗികളായത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ആദ്യ രണ്ട് തരംഗ സമയത്തും  സമ്പര്‍ക്ക വ്യാപനം ഒഴിവാക്കാന്‍ ഡ്യൂട്ടി ക്രമീകരണവും ജോലിയില്‍ പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളും ഡി.ജി.പി നല്‍കിയിരുന്നു. സാനിറ്റെസറും മാസ് കു കയ്യുറകളുമെല്ലാം വിതരണവും ചെയ്തു. എന്നാല്‍ ഇത്തവണ ഇത്തരം പ്രതിരോധ നടപടികളൊന്നും കാര്യമായില്ല.