Sunday, May 5, 2024
keralaNews

അഞ്ചുവര്‍ഷവും എ കെ ശശീന്ദ്രന്‍ തന്നെ; എന്‍സിപി മന്ത്രിസ്ഥാനം പങ്കിടില്ല.

എന്‍സിപി മന്ത്രിയായി എ കെ ശശീന്ദ്രന്‍ തന്നെ അഞ്ചുവര്‍ഷവും തുടരും.മുന്‍മന്ത്രി തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ തോമസിന് മന്ത്രിസ്ഥാനം നല്‍കണമെന്ന എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടി പി പീതാംബരന്റെ ആവശ്യം തള്ളി.എന്‍സിപി മന്ത്രിസ്ഥാനം പങ്കിട്ടേക്കുമെന്നായിരുന്നു ആദ്യംമുതലുള്ള റിപ്പോര്‍ട്ടുകള്‍. എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടി പി പീതാംബരന്‍ മുന്‍മന്ത്രി തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ തോമസിന് മന്ത്രിസ്ഥാനം നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ദേശീയ ജനറല്‍ സെക്രട്ടറി പ്രഭുല്‍ പട്ടേലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന സംസ്ഥാന സമതിയിലും ടി പി പീതാംബരന്‍ തോമസ് കെ തോമസിന് മന്ത്രിസ്ഥാനം നല്‍കണമെന്ന് ആവശ്യപ്പെട്ടു.

എന്നാല്‍ ശശീന്ദ്രനെ മന്ത്രിയാക്കണമെന്ന നിലപാടാണ് സംസ്ഥാന സമിതിയില്‍ ഭൂരിഭാഗം അംഗങ്ങളും എടുത്തത്.തുടര്‍ന്ന് മന്ത്രിസ്ഥാനം രണ്ടരവര്‍ഷം വീതം പങ്കിടാമെന്ന തീരുമാനത്തിലെത്തി.എന്നാല്‍ ഇത് ദേശീയനേതൃത്വം എതിര്‍ക്കുകയായിരുന്നു.തുടര്‍ന്ന് ശശീന്ദ്രന്‍ തന്നെ അഞ്ചുവര്‍ഷക്കാലം മന്ത്രിയായാല്‍ മതിയെന്ന തീരുമാനം എന്‍സിപി എടുക്കുകയായിരുന്നു.