Wednesday, May 15, 2024
keralaNews

അസുഖ ബാധിതനായ ഓട്ടോ ഡ്രൈവറെ പഞ്ചായത്ത് പ്രസിഡന്റ് മര്‍ദിച്ചതായി പരാതി

റാന്നി : ജന്മനാ രോഗബാധിതനായ ഓട്ടോ ഡ്രൈവറെ പഞ്ചായത്ത് പ്രസിഡന്റ് മര്‍ദിച്ചതായി പരാതി. ചരിവുകലായില്‍ സിറാജിനെയാണ് പ്രസിഡന്റും സഹായിയും ചേര്‍ന്ന് മര്‍ദ്ദിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം. സിറാജിന്റെ ഓട്ടോറിക്ഷ പെരുനാട് പഞ്ചായത്ത് പ്രസിഡന്റിന്റെ കാറില്‍ ഉരസിയതിനെ തുടര്‍ന്നാണ് പഞ്ചായത്ത് പ്രസിഡന്റ് പിഎസ് മോഹനനും, ഡ്രൈവര്‍ അശോകനും ചേര്‍ന്ന് സിറാജിനെ മര്‍ദ്ദിക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ജനകീയ സമിതി പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.വാഹനത്തിന് കേടുപാടുകള്‍ ഇല്ലെന്ന് ബോധ്യമായിട്ടും ഇവര്‍ തന്നെ ക്രൂരമായി മര്‍ദ്ധിക്കുകയായിരുന്നുവെന്നും സിറാജ് പറഞ്ഞു. ഇത് സംബന്ധിച്ച് പോലീസില്‍ പരാതിയും നല്‍കി. അവശനിലയിലായ സിറാജ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വിവിധ സാമൂഹിക രംഗങ്ങളിലുള്ള ബിജു മോഡിയില്‍, ഷജീര്‍, ഫാസില്‍ തുടങ്ങിയവര്‍ ധര്‍ണ്ണയില്‍ സംസാരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പരാതിയുടെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനന്‍ ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ കാര്‍ ഡ്രൈവര്‍ അശോകന്‍ എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു .