Monday, April 29, 2024
keralaNews

രണ്ടാം സൈറണ്‍ മുഴക്കി :മന്ത്രിമാര്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെത്തി; വെള്ളം ഒന്‍പതുമണിയോടെ ഇടുക്കി ഡാമില്‍

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും കൂടി. 138.70 അടിയായി ഉയര്‍ന്നു.മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കുമ്പോള്‍ വെള്ളം ഇടുക്കി ഡാമില്‍ ഒന്‍പതുമണിയോടെ എത്തും. 0.25 അടി ജലനിരപ്പ് ഉയരും.മുല്ലപ്പെരിയാറില്‍ നിന്നുള്ള വെള്ളം എത്തിയാല്‍ ഇടുക്കി ഡാമില്‍ 0.25 അടി മാത്രമേ ജലനിരപ്പ് ഉയരൂ. പക്ഷേ, നിലവിലെ റൂള്‍ കര്‍വ് 2398.31 ആയതിനാല്‍ ഇടുക്കി ഡാമും തുറന്നേക്കും.മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നാല്‍ ആദ്യം വെള്ളമെത്തുന്ന ജനവാസമേഖലയായ വള്ളക്കടവിലാണ്. തുടര്‍ന്ന് വണ്ടിപ്പെരിയാര്‍, ചപ്പാത്ത്, ഉപ്പുതറ വഴി ഇടുക്കി ഡാമില്‍ എത്തും.മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കുക ഇന്ന് രാവിലെ 7.30ന്.മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ രണ്ടു ഷട്ടറുകള്‍ അല്‍പസമയത്തിനകം ഉയര്‍ത്തും. രണ്ടാം സൈറണ്‍ മുഴക്കി.മന്ത്രിമാരായ റോഷി അഗസ്റ്റിനും കെ.രാജനും മുല്ലപ്പെരിയാര്‍ അണക്കെട്ടിലെത്തി.