Friday, May 3, 2024
keralaNews

രണ്ടര വയസ്സുകാരി കുറച്ചുനാളായി അസ്വാഭാവികമായി പെരുമാറിയിരുന്നു

കോലഞ്ചേരി ആശുപത്രിയില്‍ ഗുരുതരമായി പരുക്കേറ്റ് കഴിയുന്ന രണ്ടര വയസ്സുകാരി കുറച്ചുനാളായി അസ്വാഭാവികമായി പെരുമാറിയിരുന്നുവെന്ന് അമ്മ. കുട്ടി ജനലിന് മുകളില്‍ നിന്ന് ചാടിയിട്ടുണ്ട്.അപ്പോഴൊന്നും പ്രശ്‌നമില്ലായിരുന്നു.സഹോദരിയുടെ പങ്കാളി ടിജിന്‍ ഉള്‍പ്പെടെ ആരും കുട്ടിയെ ഉപദ്രവിച്ചിട്ടില്ല. പണം ആവശ്യപ്പെട്ടുളള ശല്യം മൂലമാണ് കുട്ടിയുടെ അച്ഛനുമായി അകന്നു താമസിക്കുന്നതെന്നും അമ്മ പറഞ്ഞു.
അതേസമയം, ചികില്‍സയിലുള്ള രണ്ടര വയസുകാരിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. ശ്വാസഗതി സാധാരണ നിലയിലായെന്ന് മെഡിക്കല്‍ ബുള്ളറ്റിനിലൂടെ ആശുപത്രി അധികൃതര്‍ അറിയിച്ചു.സ്വന്തമായി ശ്വാസമെടുക്കുന്നതിനുള്ള ശേഷി കുട്ടി വീണ്ടെടുത്തതോടെ കുട്ടിയെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി. കഴിഞ്ഞ 48 മണിക്കൂറില്‍ അപസ്മാരം ഉണ്ടായില്ല. വൈകീട്ടോടെ ട്യൂബ് വഴി ദ്രാവകരൂപത്തിലുള്ള ഭക്ഷണം നല്‍കാനാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.