Monday, May 6, 2024
keralaNews

രണ്ടര വയസുകാരിയെ അച്ഛന്‍ മര്‍ദ്ദിച്ചതായി അമ്മയുടെ പരാതി

മലപ്പുറം: കാളികാവില്‍ രണ്ടര വയസുകാരിയെ അച്ഛന്‍ മര്‍ദ്ദിച്ചതായി അമ്മയുടെ പരാതി. ഈ മാസം 21 നാണ് സംഭവം. കുഞ്ഞ് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ പിതാവ് ചാഴിയോട്ട് ജുനൈദാണ് കുട്ടിയെ മര്‍ദ്ദിച്ചതെന്ന് അമ്മ പൊലീസില്‍ പരാതി നല്‍കി.

സംഭവത്തില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം പൊലീസ് ജുനൈദിനെതിരെ കേസെടുത്തു. കുട്ടിയുടെ മാതാപിതാക്കള്‍ അകന്നു കഴിയുകയാണെന്ന് പൊലീസ് പറയുന്നു. ഈ മാസം 21 ന് ജുനൈദ് കുട്ടിയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയിരുന്നു.

തിരികെ വന്ന കുട്ടിക്ക് ക്ഷീണം അനുഭവപ്പെട്ടെന്നും കുട്ടിയെ ജുനൈദ് മര്‍ദ്ദിച്ചതിനാലാണ് ഇതെന്നും ആരോപിച്ചായിരുന്നു പരാതി. സംഭവത്തില്‍ പൊലീസ് പരാതി ലഭിച്ച ഉടന്‍ തന്നെ കേസെടുത്തു.