Monday, May 13, 2024
keralaNewsUncategorized

12000 കോടിയുടെ 2500 കിലോ മയക്കുമരുന്നാണ് പിടികൂടിയത്

കൊച്ചി: പാകിസ്ഥാനില്‍ നിന്നെത്തിച്ച 12000 കോടി രൂപയുടെ മയക്കുമരുന്ന് കൊച്ചിയില്‍ നിന്നും പിടികൂടിയത് . പാകിസ്ഥാന്‍ സ്വദേശിയായ ഒരാള്‍ പിടിയിലായി. 2500 കിലോ മെത്താഫെറ്റാമിന്‍ ആണ് പിടികൂടിയിരിക്കുന്നത്. നേവിയും എന്‍സിബിയും ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് മയക്കുമരുന്ന് വേട്ട നടത്തിയത്. ഇന്ത്യയിലേക്കും ശ്രീലങ്കയിലേക്കും മാലിദ്വീപിലേക്കുമായി കൊണ്ടുവന്നതാണിത്. പാകിസ്ഥാന്‍ സ്വദേശിയായ ഒരാള്‍ കസ്റ്റഡിയിലായിട്ടുണ്ട്. ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അന്വേഷണം ശക്തമായി നടക്കുന്നുണ്ട്. രാജ്യത്ത് അടുത്തിടെ നടന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്. ബോട്ടിലാണ് ലഹരി എത്തിച്ചത്. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നടപടി. രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ മയക്കു മരുന്ന് വേട്ടയും കൂടിയാണിത്.