Monday, May 6, 2024
indiaNews

നൂഡില്‍സ് പാകം ചെയ്യുന്നതിനിടെ എലിവിഷം കലര്‍ത്തിയ തക്കാളി അബദ്ധത്തില്‍ മുറിച്ചിട്ട് കഴിച്ച യുവതിക്കു ദാരുണാന്ത്യം.

നൂഡില്‍സ് പാകം ചെയ്യുന്നതിനിടെ എലിവിഷം കലര്‍ത്തിയ തക്കാളി അബദ്ധത്തില്‍ മുറിച്ചിട്ട് കഴിച്ച യുവതിക്കു ദാരുണാന്ത്യം. മുംബൈ മലാഡിലെ പാസ്‌കല്‍ വാഡിയില്‍ രേഖ നിഷാദ്(35) ആണ് മരിച്ചത്. ചികിത്സക്കിടെ ബുധനാഴ്ചയായിരുന്നു യുവതിയുടെ മരണം. എലികളെ കൊല്ലാന്‍ വിഷം കലര്‍ത്തിയ തക്കാളി വീട്ടില്‍ സൂക്ഷിച്ചിരുന്നുവെന്നും ടിവി കാണുന്നതിനിടെ അബദ്ധത്തില്‍ ഈ തക്കാളി മുറിച്ച് നൂഡില്‍സില്‍ ഇടുകയായിരുന്നുവെന്നും യുവതി ആശുപത്രിയില്‍ വച്ച് പൊലീസിന് മൊഴി നല്‍കി.

ജൂലൈ 21 ന് യുവതി എലികളെ കൊല്ലാന്‍ തക്കാളിയില്‍ വിഷം കലര്‍ത്തിയിരുന്നു. പിറ്റേദിവസം ടിവി കാണുന്നതിനിടെ അബദ്ധത്തില്‍ ഈ തക്കാളി മുറിച്ച് നൂഡില്‍സില്‍ ചേര്‍ക്കുകയായിരുന്നുവെന്നു മല്‍വാനി സബ് ഇന്‍സ്പെക്ടര്‍ മൂസ ദേവര്‍ഷി മാധ്യമങ്ങളോട് പറഞ്ഞു. നൂഡില്‍സ് കഴിച്ചതോടെ യുവതി ഛര്‍ദ്ദിക്കാന്‍ ആരംഭിച്ചുവെന്നും അവശനിലയില്‍ ആയതോടെ ഭര്‍ത്താവും ഭര്‍തൃസഹോദരനും ചേര്‍ന്ന് യുവതിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നുവെന്നും സംഭവത്തില്‍ ദുരൂഹത ഇല്ലെന്നും മൂസ ദേവര്‍ഷി മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ അപകട മരണത്തിന് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.