Sunday, April 28, 2024
keralaLocal NewsNews

യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സംഗമം എരുമേലിയില്‍ സംഘടിപ്പിച്ചു.

എരുമേലി: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ എരുമേലി പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലേക്ക് മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ സംഗമം എരുമേലിയില്‍ സംഘടിപ്പിച്ചു. യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ റ്റി.വി ജോസഫിന്റെ അധ്യക്ഷതയില്‍ ലീഗ് ഹൗസില്‍ നടന്ന ചടങ്ങില്‍ യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസ്സന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.ആന്റ്റോ ആന്റണി എം.പി മുഖ്യപ്രസംഗം നടത്തി. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഹാജി പി.എച്ച് അബ്ദുല്‍സലാം,കെ.പി.സി.സി (ഐ)സെക്രട്ടറി അഡ്വ.പി.എ സലിം, ജോസ് മടുക്കക്കുഴി,എന്‍ സദാനന്ദന്‍ , യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ചെയര്‍മാന്‍ ഇസ്മായില്‍ കിഴക്കയില്‍,സെക്രട്ടറി പി.കെ റസാഖ്,വിവിധ വാര്‍ഡുകളിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.