Sunday, May 5, 2024
keralaNews

യുവാവ് യുവതിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി;പൊള്ളലേറ്റ ഇരുവരും ഗുരുതരാവസ്ഥയില്‍

കോഴിക്കോട് യുവാവ് യുവതിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി. ഇതിന് പിന്നാലെ സ്വയം ആത്മഹത്യയ്ക്കും ശ്രമിച്ചു. ഗുരുതരമായി പൊള്ളലേറ്റ ഇരുവരും ഗുരുതരാവസ്ഥയിലാണ്.കോഴിക്കോട് തിക്കോടി പഞ്ചായത്ത് ഓഫിസിന് മുന്‍പിലാണ് യുവാവ് യുവതിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ചത്.തിക്കോടി പഞ്ചായത്ത് ഓഫീസിലെ താല്‍ക്കാലിക ജീവനക്കാരിയ്ക്കാണ് പോള്ളലേറ്റത്.
ഇന്ന് രാവിലെ 9.50 നാണ് സംഭവം. യുവതി ഓഫീസിലേക്ക് കയറുന്നതിന് മുമ്പ് ഗെയിറ്റില്‍ വച്ചാണ് ബൈക്കിലെത്തിയ യുവാവ് യുവതിയുമായി സംസാരിക്കുന്നതിനിടെയാണ് കുപ്പിയില്‍ നിന്ന് പെട്രോളെടുത്ത് ഒഴിച്ച് തീ കൊളുത്തിയത്. തുടര്‍ന്ന് ഇയാള്‍ സ്വയം തീകൊളുത്തുകയും ചെയ്തു.കഴിഞ്ഞയാഴ്ചയാണ് യുവതി ഓഫീസില്‍ ജോലി ചെയ്യാനാരംഭിച്ചത്. യുവതിയുമായി സൗഹൃദത്തിലായിരുന്ന ആളാണ് തീകൊളുത്തിയതെന്നാണ് പ്രാഥമിക വിവരം. ഗേറ്റിനു മുന്നില്‍ യുവതിയെ തടഞ്ഞുനിര്‍ത്തി മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ഇരുവര്‍ക്കും സാരമായി പൊള്ളലേറ്റു. ഇവരെ കൊയിലാണ്ടി ആശുപത്രിയിലേക്ക് കൊണ്ടുപോയി. വിദഗ്ധചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുമെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.ആദ്യം പെണ്‍കുട്ടിയുടെ അലര്‍ച്ചയാണ് കേട്ടതെന്ന് പറഞ്ഞു. പഞ്ചായത്ത് ഓഫിസില്‍ പെന്‍ഷന്റെ രേഖകള്‍ ശരിയാക്കുന്നതിനായി എത്തിയതായിരുന്നു ദൃക്സാക്ഷി. അപ്പോഴാണ് പെണ്‍കുട്ടിയുടെ അലര്‍ച്ച കേട്ടത്. യുവതിയുടെ നിലവിളി കേട്ടാണ് പഞ്ചായത്ത് ഓഫീസിലുണ്ടായിരുന്ന ജീവനക്കാരും നാട്ടുകാരും ഓടിയെത്തിയത്. അപ്പോഴേക്കും തീ ആളിപ്പടര്‍ന്നിരുന്നു.പിന്നാലെ യുവാവും പെട്രോള്‍ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു. വസ്ത്രങ്ങളെല്ലാം കത്തിക്കരിഞ്ഞ് മാംസം വെന്ത നിലയിലാണ് ഇരുവരേയും ആശുപത്രിയിലെത്തിച്ചത്. തലയിലൂടെ പെട്രോള്‍ ഒഴിച്ചതിനാല്‍ ശരീരമാകെ തീ ആളി പടരുകയായിരുന്നു. ആക്രമണത്തിന് പിന്നിലെ കാരണമെന്താണെന്ന് പൊലീസ് അന്വേഷിക്കുകയാണ്.