Tuesday, May 7, 2024
keralaNews

യുവാവ് പമ്പാനദിയിലേക്ക് ചാടി.

ആലപ്പുഴ ബൈക്കിലെത്തിയ യുവാവ് ചെങ്ങന്നൂര്‍ കല്ലിശ്ശേരി ഇറപ്പുഴ പാലത്തില്‍ നിന്നും പമ്പാനദിയിലേക്ക് ചാടി. യുവാവിനായി ഫയര്‍ഫോഴ്‌സ് തിരച്ചില്‍ തുടരുന്നു.ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. ഗഘ 30 ഇ 5503 എന്ന ബൈക്കിലെത്തിയ മുളക്കുഴ പെരിങ്ങാല കൊടുവേലിചിറ വിപിന്‍ സദനത്തില്‍ വിപിന്‍ ദാസ് (25) ആണ് നദിയില്‍ ചാടിയത്. ബൈക്ക് പാലത്തിന് സമീപത്തായി നിര്‍ത്തിയതിനു ശേഷമാണ് ഇയാള്‍ പാലത്തില്‍ നിന്നും ചാടിയത്. ചെങ്ങന്നൂരില്‍ നിന്നും എത്തിയ ഫയര്‍ഫോഴ്‌സ് സംഘം തിരച്ചില്‍ തുടരുകയാണ്.