Monday, May 6, 2024
keralaNewsObituary

യുവാവിനെ തല്ലിക്കൊന്ന് സംഭവം; പ്രതി ജോമോനെ കാപ്പ ചുമത്തി തടങ്കലിലാക്കി

കോട്ടയം : യുവാവിനെ തല്ലിക്കൊന്ന് പോലീസ് സ്റ്റേഷനില്‍ ഉപേക്ഷിച്ച ഗുണ്ട ജോമോനെ തടങ്കലിലാക്കി. ഇയാള്‍ക്കെതിരെ കാപ്പ ചുമത്തിയതിന് പിന്നാലെയാണ് തടങ്കലിലാക്കിയത്. നേരത്തെ ഇയാള്‍ക്ക് ജില്ലാ കളക്ടര്‍ കാപ്പയില്‍ ഇളവ് നല്‍കിയത് വലിയ വിവാദം ആയിരുന്നു.                                                                                        നിലവില്‍ കൊലക്കേസില്‍ റിമാന്‍ഡിലാണ് ജോമോന്‍. ഇയാള്‍ക്കെതിരെ ജില്ലാ പോലീസ് മേധാവി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഗുണ്ടകള്‍ക്കെതിരെ ശക്തമായ നടപടി തുടരുമെന്ന് ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.                                                                                                                   

ജനുവരിയിലാണ് മാങ്ങാനത്ത് സ്വദേശിയായ ഷാന്‍ ബാബു എന്ന 19 കാരനെ ജോമോന്‍ കൊലപ്പെടുത്തിയത്. രാത്രി വീട്ടില്‍ നിന്നും വിളിച്ചു കൊണ്ടുപോയ ശേഷം ഷാനെ മര്‍ദ്ദിച്ച് കൊല്ലുകയായിരുന്നു. ശേഷം പോലീസ് സ്റ്റേഷന്റെ മുന്‍പില്‍ കൊണ്ടിട്ടു. ഉടനെ പോലീസുകാര്‍ ചേര്‍ന്ന് ഷാനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാപ്പയില്‍ ഇളവ് നല്‍കിയതിന് ശേഷമാണ് ജോമോന്‍ ജില്ലയില്‍ പ്രവേശിച്ച് കൃത്യം നടത്തിയത്. ഈ സാഹചര്യത്തിലാണ് വീണ്ടും കാപ്പ ചുമത്തി തടങ്കലില്‍ ആക്കിയത്.