Sunday, April 28, 2024
keralaNews

യുവാവിനെ കൊന്ന് കുഴിച്ചു മൂടിയ സംഭവത്തില്‍ പ്രതിയുടെ സുഹൃത്ത് പിടിയില്‍

തൃശൂര്‍: ചേര്‍പ്പില്‍ യുവാവിനെ കൊന്ന് സഹോദരന്‍ കുഴിച്ചു മൂടിയ സംഭവത്തില്‍ പ്രതി കെ ജെ സാബുവിന്റെ സുഹൃത്ത് കൂടി പിടിയില്‍.                                           

പ്രതി കെ ജെ സാബുവിന്റെ സുഹൃത്ത് സുനിലാണ് പിടിയിലായത്.കൊല്ലപ്പെട്ട ബാബുവിന്റെ മൃതദേഹം കുഴിച്ചിടാന്‍ സഹായിച്ചത് സുനിലാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. പ്രതി കുറ്റം സമ്മതിച്ചുവെന്നാണ് വിവരം.

ഈ മാസം 19ന് അര്‍ദ്ധരാത്രിയിലാണ് സംഭവം നടക്കുന്ന്. ബാബു മദ്യപിച്ച് ബഹളം വെച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം.ശേഷം കഴുത്തു ഞെരിച്ച് ബാബുവിനെ വീടിന്റെ അടുത്തുള്ള പറമ്പില്‍ കുഴിച്ചുമൂടുകയായിരുന്നു.

ജീവനോടെയാണ് കുഴിച്ചുമൂടിയതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. മൃതദേഹം കുഴിച്ചു മൂടിയതിന് പിന്നാലെ ബാബുവിനെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.                   

തുടര്‍ന്ന് ആളൊഴിഞ്ഞ പറമ്പില്‍ മൃതദേഹത്തിന്റെ കൈ പുറത്തുകണ്ട നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്.

മൃതദേഹം ബാബുവിന്റേതാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് പോലീസ് സാബുവിനെ കസ്റ്റഡിയിലെടുത്തത്.മൃതദേഹം കുഴിച്ചുമൂടാന്‍ അമ്മയാണെന്ന് പ്രതി മൊഴി നല്‍കിയതിനേ തുടര്‍ന്ന് പോലീസ് ആ വഴിക്കും അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ സഹായിച്ചത് സുഹൃത്താണെന്ന് തെളിയുകയായിരുന്നു.