Sunday, May 12, 2024
Local NewsNews

എരുമേലിൽ മണൽ കൊള്ള; മണലുമായി വന്ന ടിപ്പർ ലോറി പൊലീസ് സാഹസികമായി പിടികൂടി

ടിപ്പർ ലോറിക്ക് നമ്പർപ്ലേറ്റ് ബന്ധപ്പെട്ട രേഖകളോ ഇല്ല
ഡ്രൈവർ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു  
എരുമേലി: എരുമേലിയിൽ വൻ മണൽകൊള്ള, അനധികൃത  മണലുമായി വന്ന ടിപ്പർ ലോറി പോലീസ് സാഹസികമായി പിടികൂടി. ഇന്നു രാവിലെ 6.40 ഓടെ ഉമ്മിക്കുപ്പ  ഹൈസ്കൂളിന് സമീപമായിരുന്നു സംഭവം.                                                   
പമ്പാവാലി മേഖലയിൽ നിന്നും അനധികൃതമായി മണൽ കയറ്റി കൊണ്ടുവന്ന  ടിപ്പർ ലോറിയാണ്  പോലീസ് പിടികൂടിയത്. കണമല ഭാഗത്തുനിന്നും  അമിതവേഗതയിൽ മണലുമായി  ടിപ്പർ ലോറി മുക്കൂട്ടുതറ ഭാഗത്തേക്ക് വരികയായിരുന്നു .
അനധികൃത മണൽ കയറ്റിക്കൊണ്ട് വരുന്നുവെന്ന രഹസ്യവിവരത്തെ അടിസ്ഥാനത്തിൽ
സംഘങ്ങളായി തിരിഞ്ഞ് പോലീസ് സാഹസികമായാണ് ലോറി പിടിച്ചെടുത്തത് .
കൈതച്ചക്ക കയറിവരുന്ന വാഹനത്തിൽ  എത്തിയ എസ്.ഐ  ഹൈസ്കൂളിന് സമീപം വച്ച് ലോറിയെ കൈ കാണിച്ചുവെങ്കിലും ലോറി വെട്ടിച്ചു പോവുകയായിരുന്നു .
അമിത വേഗതയിൽ പോയ ടിപ്പർ ലോറി റോഡരികിലെ കയ്യാലയിൽ ഇടിച്ചു നിൽക്കുകയായിരുന്നു. തുടർന്ന് പിന്നാലെയെത്തിയ  പോലീസ്  സംഘം എത്തുന്നതിനിടെ ഡ്രൈവർ ലോറി  ഉപേക്ഷിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു .
തുടർന്ന് ക്രെയിൻ ഉപയോഗിച്ച് മണലുമായി ടിപ്പർ ലോറി എരുമേലി പോലീസ് സ്റ്റേഷനിൽ എത്തിച്ചു. തുടർന്ന് നടന്ന പരിശോധനയിലാണ് ടിപ്പർലോറിക്ക്  നമ്പർ പ്ലേറ്റുകളോ –  മറ്റ് രേഖകളോ ഇല്ലെന്ന് കണ്ടെത്തിയത്. എരുമേലി പോലീസ്  കേസെടുത്ത്  മേൽ നടപടികൾ സ്വീകരിച്ചു .
എന്നാൽ പമ്പാവാലി മലയോരമേഖലയിൽ നിന്നും വ്യാപകമായി അനധികൃത മണൽകടത്ത് നടത്തുന്നുണ്ടെന്നും  നാട്ടുകാർ പറഞ്ഞു . ഭരണകക്ഷിയിൽപ്പെട്ട ഒരു
നേതാവിന്റെ ഒത്താശയോടെയാണ് അനധികൃത മണൽകടത്ത് നടത്തുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു .