Friday, March 29, 2024
keralaNews

പമ്പയിലേക്ക് സിമന്റുമായി പോയ ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു.

പമ്പയിലേക്ക് സിമന്റുമായി പോയ ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു.ലോറി ഡ്രൈവര്‍ തമിഴ്‌നാട് സ്വദേശി ശെല്‍വരാജാ(30)ണ് മരിച്ചത്.പമ്പയില്‍ നടന്നു കൊണ്ടിരിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സിമന്റുമായാണ് ലോറി വന്നത്.കഴിഞ്ഞ 30 ാം തീയതിയാണ് സിമന്റുമായി ലോറി വന്നത.് അപകടം നടന്നത് 30നോ, 31നോയെന്ന് വ്യക്തമല്ല. ശബരിമല പാതയില്‍ ളാഹ-പ്ലാപ്പള്ളി റോഡില്‍ മൈലാടുംപാറയ്ക്ക് സമീപമാണ് ലോറി അപകടപ്പെട്ടത്.റോഡില്‍ ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് ലോറി കുഴിയില്‍ മറിഞ്ഞ് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പോലീസും,ഫയര്‍ഫോഴ്‌സും സ്ഥലത്ത് എത്തി നടത്തിയ വിശദമായ പരിശോധനയിലാണ് ഡ്രൈവറുടെ മൃദേഹം കണ്ടെത്തിയത്.മൃതദേഹം പത്തനംതിട്ട ആശുപത്രിയില്‍ എത്തിച്ചു.പോസ്റ്റുമാര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടു നല്കും.ലോറി ഉടമയും സ്ഥലത്ത് എത്തിയിട്ടുണ്ട്.