Saturday, May 4, 2024
keralaNews

യുവാവിനായുള്ള രക്ഷാദൗത്യം അനിശ്ചിതത്വത്തില്‍.

മലമ്പുഴ ചെറാട് മലയില്‍ കാല്‍ വഴുതി മലയിടുക്കില്‍ വീണ യുവാവിനായുള്ള രക്ഷാദൗത്യം അനിശ്ചിതത്വത്തില്‍. ഹെലികോപ്റ്റര്‍ വഴിയുളള രക്ഷാദൗത്യം സാധ്യമല്ലെന്ന് വിലയിരുത്തല്‍. ഹെലികോപ്റ്റര്‍ എത്തി സ്ഥലം നിരീക്ഷിച്ചശേഷം മടങ്ങി. യുവാവ് മലയിടുക്കില്‍ കുടുങ്ങിയിട്ട് 26 മണിക്കൂര്‍ പിന്നിട്ടു. മലമ്പുഴ ചെറാട് സ്വദേശി ആര്‍.ബാബു (23) ആണു കുടുങ്ങിയത്. വെള്ളവും ഭക്ഷണവും ഇതുവരെ എത്തിക്കാനായില്ല. നാവികസേനയോട് ജില്ലാ ഭരണകൂടം സഹായം അഭ്യര്‍ഥിച്ചതിനെ തുടര്‍ന്ന് ഹെലികോപ്റ്റര്‍ സ്ഥലത്തെത്തിയിരുന്നു. എന്‍.ഡി.ആര്‍.എഫ് സംഘവും രക്ഷാപ്രവര്‍ത്തനത്തിനുണ്ട്. യുവാവിന് ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് പാലക്കാട് കലക്ടര്‍ പറഞ്ഞു.