Monday, May 6, 2024
keralaNews

യുവഡോക്ടര്‍ ആത്മഹത്യ ചെയ്ത നിലയില്‍.

യുവഡോക്ടര്‍ ആത്മഹത്യ ചെയ്ത നിലയില്‍. എടക്കര മരുതയിലാണ് സംഭവം. മരുതയില്‍ കളത്തില്‍ മോഹനന്റെ മകളായ രേഷ്മയെയാണ് വസതിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഇരുപത്തിയഞ്ച് വയസായിരുന്നു. ബെംഗളൂരുവില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുകയാണ് രേഷ്മ.ഓണം അവധിക്ക് വീട്ടിലെത്തിയ സമയത്താണ് രേഷ്മ ആത്മഹത്യ ചെയ്തത്. എടക്കര സ്വദേശിയായ ഒരു യുവാവുമായി അടുപ്പത്തിലായിരുന്നു ഡോ. രേഷ്മ. ആദ്യം വിവാഹത്തിന് സമ്മതിച്ചിരുന്ന ഇയാള്‍ അടുത്തിടെ പിന്‍മാറിയിരുന്നു. ഈ മനോവിഷമത്തിലാണ് രേഷ്മ ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെ ആരോപണം.അമിതമായ ഗുളികകള്‍ കഴിച്ച് അവശ നിലയിലായ രേഷ്മയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിനായി സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം. വിശദമായ അന്വേഷണം വേണമെന്ന് കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടു.