Tuesday, May 21, 2024
indiaNewsSports

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മത്സരങ്ങളെല്ലാം തന്നെ ബോറടിപ്പിക്കുന്നു വീരേന്ദര്‍ സെവാഗ്.

ഐപിഎല്‍ പതിനാലാം സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മത്സരങ്ങളെല്ലാം തന്നെ ബോറടിപ്പിക്കുകയാണെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം വീരേന്ദര്‍ സെവാഗ്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ഇന്നലെ നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത ബാറ്റിങ്ങിനെ സമീപിച്ച രീതിയെ വിമര്‍ശിച്ച സെവാഗ്, വരാനിരിക്കുന്ന മത്സരങ്ങളില്‍ അവരുടെ ബാറ്റിംഗ് താന്‍ വേഗത്തില്‍ ഓടിച്ചു വിടേണ്ടി വരുമെന്ന് താരം സൂചിപ്പിച്ചു.കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ബാറ്റിംഗിനെ ഒരു സിനിമയിലെ ഒഴിവാക്കാന്‍ ആഗ്രഹിക്കുന്ന ബോറടിപ്പിക്കുന്ന രംഗങ്ങളോടെയാണ് സെവാഗ് ഉപമിക്കുന്നത്. അവരുടെ ബാറ്റിംഗ് തനിക്ക് ഒട്ടും ദഹിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ സെവാഗ്, ഒരേ തെറ്റ് എല്ലാ മത്സരങ്ങളിലും അവര്‍ ആവര്‍ത്തിച്ച് കൊണ്ടിരിക്കുന്നതായും കൂട്ടിച്ചേര്‍ത്തു.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ബാറ്റിംഗ് ഓര്‍ഡറില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്നും ആന്ദ്രെ റസലിനെ അവര്‍ ഉപയോഗിക്കുന്ന രീതിയെയും സെവാഗ് വിമര്‍ശിച്ചു. ഡെല്‍ഹിക്കെതിരായ മത്സരത്തില്‍ ഓയിന്‍ മോര്‍ഗനും, സുനില്‍ നരെയ്‌നും മുമ്ബ് ആന്ദ്രെ റസല്‍ ബാറ്റിംഗിനെത്തിയിരുന്നെങ്കില്‍ കൊല്‍ക്കത്ത കുറച്ചു കൂടി റണ്‍സ് നേടുമായിരുന്നുവെന്ന് സെവാഗ് പറഞ്ഞു. കൂടാതെ അവരുടെ ഓപ്പണിംഗ് വിക്കറ്റില്‍ റണ്‍സ് വരുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.