Tuesday, May 21, 2024
indiapolitics

ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ടം ഇന്ന് നടക്കും

ലക്നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ടം ഇന്ന് നടക്കും. 10 ജില്ലകളിലായി 57 മണ്ഡലങ്ങളിലേക്കാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്.                          തിരഞ്ഞെടുപ്പ് നിര്‍ണായക ഘട്ടത്തിലെത്തിക്കഴിഞ്ഞുവെന്നും ഓരോ വോട്ടും ബിജെപിയ്ക്കാണെന്നും യുപി മുഖ്യമന്ത്രി യോഗ ആദിത്യനാഥ് പറഞ്ഞു. ഉത്തര്‍പ്രദേശിനെ രാജ്യത്തെ ഒന്നാം നമ്പര്‍ സമ്പദ് വ്യവസ്ഥയാക്കുന്നതിനുള്ള ചുവടുവെയ്പ്പ് ആണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി അല്ലെങ്കില്‍ തീവ്രവാദത്തെ പിന്തുണയ്ക്കുന്നവരെ തിരഞ്ഞെടുക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.                                                                                                             2.14 കോടി വോട്ടര്‍മാരാണ് വ്യാഴാഴ്ച പോളിങ് ബൂത്തിലെത്തുന്നത്.. 57 മണ്ഡലങ്ങളിലായി 676 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, സമാജ്വാദി പാര്‍ട്ടി നേതാവ് രാം ഗോവിന്ദ് ചൗധരി, ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്, ഉത്തര്‍പ്രദേശ് പി.സി.സി പ്രസിഡന്റ് അജയ് കുമാര്‍ ലല്ലു എന്നിവരാണ് ഇന്ന് ജനവിധി തേടുന്ന പ്രമുഖര്‍.