Thursday, May 2, 2024
keralaNewsObituary

യാത്രക്കാരന്‍ ടിടിഇയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊന്നു

തൃശൂര്‍: യാത്രക്കാരന്‍ ടിടിഇയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊന്നു. എറണാകുളം മഞ്ഞുമ്മല്‍ സ്വദേശിയായ കെ വിനോദ് ആണ് കൊല്ലപ്പെട്ടത്. എറണാകുളം – പട്‌ന എക്‌സ്പ്രസില്‍ തൃശൂര്‍ വെളപ്പായയിലാണ് സംഭവം നടന്നത്.

ടിക്കറ്റ് ചോദിച്ചതിന്റെ പകയിലാണ് അതിഥി തൊഴിലാളിയായ യാത്രക്കാരന്‍ ടിടിഇയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടത്. മൃതദേഹം തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അതിഥി തൊഴിലാളിയായ പ്രതി രജനീകാന്തിനെ പാലക്കാട് റെയില്‍വെ പൊലീസിന്റെ കസ്റ്റഡിയിലെടുത്തു. ഒഡിഷ സ്വദേശിയായ രജനീകാന്ത് മദ്യപാനിയാണെന്ന് പൊലീസ് അറിയിച്ചു.

ഇയാളെ ഉടന്‍ തൃശൂര്‍ ആര്‍പിഎഫിന് കൈമാറും. ഡീസല്‍ ലോക്കോ ഷെഡിലെ ടെക്‌നീഷ്യനായിരുന്നു ടിടിഇ ആയിരുന്ന കെ വിനോദ്. പിന്നീട് 2 കൊല്ലം മുമ്പാണ് ഇദ്ദേഹത്തെ ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ടിടിഇ കേഡറിലേക്ക് മാറ്റിയത്.

സിനിമ നടന്‍ കൂടിയാണ് കൊല്ലപ്പെട്ട കെ വിനോദ്. നല്ല നിലാവുള്ള രാത്രി സിനിമ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. ജോസഫ്, പുലിമുരുകന്‍, ആന്റണി എന്നീ സിനിമകളിലും ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ബാലാമണി എന്ന സീരിയലിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.