കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച ഗൃഹനാഥന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്കി
എരുമേലി : തുലാപ്പള്ളിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച ഗൃഹനാഥന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം ചികില്‍സയിലായ ബിജുവിന്റെ ഭാര്യ ഡെയ്സിക്ക് ആശുപത്രിയില്‍ എത്തി നല്‍കിയത്. ശബരിമല വനാതിര്‍ത്ഥി മേഖലയായ എരുമേലി തുലാപ്പള്ളി മാണിപ്പടിക്ക് സമീപമാണ് ഒന്നാം തിയതി വെളുപ്പിന് 2.30 ഓടെ കാട്ടാനയുടെ ആക്രമണത്തില്‍ തുലാപ്പള്ളി സ്വദേശി കൊടിലില്‍ ബിജു (52) മരിച്ചത് .
വീടിന് പിന്നിലുള്ള തെങ്ങ് മറിഞ്ഞു വീഴുന്ന ശബ്ദം കേട്ട് വീടിന് പുറത്തിറങ്ങിയ ബിജുവിനെ കാട്ടാന ആക്രമിക്കുകയായിരുന്നു. കാട്ടാനയുടെ മുന്നില്‍ അകപ്പെട്ട ബിജുവിനെ തുമ്പിക്കൈ കൊണ്ട് അടിക്കുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറഞ്ഞു. ഗൃഹനാഥന് മരിച്ച സംഭവത്തില്‍ ജനകീയ പ്രതിഷേധം ശക്തമാകുകയും, കുടുംബത്തിന് സഹായവും ജോലിയും നല്‍കണമെന്ന നാട്ടുകാരുടെ ആവശ്യം കളക്ടറും – വനം വകുപ്പ് ഉദ്യോഗസ്ഥരും ഉന്നതാധികാരികള്‍ അംഗീകരിക്കുകയും ചെയ്തു.
10 ലക്ഷം രൂപ നല്‍കുന്നതോടൊപ്പം കുടുംബത്തിലെ ഒരാള്‍ക്ക് ഇപ്പോള്‍ താത്ക്കാലിക ജോലിയും, പിന്നീട് സ്ഥിര നിയമനത്തിന് ശുപാര്‍ശ ചെയ്യാനും ചര്‍ച്ചയില്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് വനം വകുപ്പ് അധികൃതര്‍ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കിയത്. റാന്നി റേഞ്ച് ഓഫീസര്‍ ദിലീഫ്, റാന്നി തഹസീല്‍ദാര്‍ റജി,പെരുന്നാട് ഗ്രാമ പഞ്ചായത്ത് അംഗം
സിബി അഴകത്ത് എന്നിവരുടെ നേതൃത്വത്തിലാണ് ബിജുവിന്റെ ഭാര്യ ഡെയ്സിക്ക് തുക കൈമാറിയത്.
ബിജുവിന്റെ സംസ്ക്കാരം നാളെ ബുധനാഴ്ച (03/04) തുലാപ്പള്ളി സെന്റ് തോമസ് മാര്‍ത്തോമ ചര്‍ച്ചില്‍ നടക്കും. രാവിലെ 8.30 ന് പൊതുദര്‍ശനത്തിന് ശേഷം സംസ്ക്കാരം നടക്കും.