Saturday, April 27, 2024
EntertainmentkeralaNews

മോഹന്‍ലാല്‍ ഇനി സംവിധാനത്തിലേക്ക്…

ആറാട്ട് സിനിമയുടെ ഷൂട്ടിങ് അവസാനിപ്പിച്ച് മോഹന്‍ലാല്‍ ഇനി സംവിധായകന്റെ റോളിലേക്ക്.താന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ ജോലികളിലേക്ക് താരം കടന്നു കഴിഞ്ഞു.മാര്‍ച്ച് അവസാന വാരം ഗോവയിലാണ് ബറോസിന്റെ ഷൂട്ടിങ് ആരംഭിക്കുന്നത്. കൊച്ചിയിലാകും പിന്നീടുള്ള ചിത്രീകരണം. 3 മാസത്തോളം ലാല്‍ ഇതിനൊപ്പമാകും ഉണ്ടാകുക.ബറോസുമായി ബന്ധപ്പെട്ട ജോലികള്‍ക്കായി ചെന്നൈയിലാണ് ലാല്‍ ഇപ്പോള്‍. ബറോസിനു മുമ്പ് ഇനി അദ്ദേഹം സിനിമകളില്‍ അഭിനയിക്കില്ലെന്നാണ് സൂചന. ബറോസ് ആരംഭിച്ച് ആദ്യ ഷെഡ്യൂളിനു ശേഷം മറ്റു സിനിമകളില്‍ അഭിനയിക്കണമെന്ന് പലരും ആവശ്യപ്പെടുന്നുണ്ടെങ്കിലും ലാല്‍ ഇതുവരെ സമ്മതം മൂളിയിട്ടില്ല. രണ്ടു തിരക്കഥകളാണു ലാല്‍ ഇതിനകം അംഗീകരിച്ചിട്ടുള്ളത്. ഇതിലൊന്നു നിര്‍മിക്കുന്നത് ആശിര്‍വാദ് സിനിമാസാണ്. അടുത്ത ആഴ്ച ചെന്നൈയില്‍ നിന്ന് തിരിച്ചെത്തുന്ന ലാല്‍ രണ്ടു പ്രമുഖരുടെ കഥകള്‍ കൂടി കേള്‍ക്കും.ആറാട്ട് സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസം കൊച്ചിയിലാണ് അവസാനിച്ചത്. ചിത്രം ഓഗസ്റ്റിലായിരിക്കും തിയറ്ററുകളിലെത്തുക. മരക്കാര്‍ മാര്‍ച്ച് 26ന് തിയറ്ററുകളിലെത്തുമെന്നാണ് അണിയറക്കാര്‍ പറയുന്നതെങ്കിലും അതു സംബന്ധിച്ച് ഉറപ്പ് ഇപ്പോഴുമില്ല.