Thursday, May 9, 2024
keralaLocal NewsNews

കനകപ്പലം കോളനിയില്‍ കച്ചവടത്തിനെത്തിയ യുവാക്കളെ മര്‍ദ്ദിച്ചതായി പരാതി .

എരുമേലി കനകപ്പലം രാജീവ് ഭവന്‍ കോളനിയില്‍ കച്ചവടത്തിനെത്തിയ സ്വദേശികളായ യുവാക്കളെ മര്‍ദ്ദിച്ചതായി പരാതി.ഇരുമ്പൂന്നിക്കര സ്വദേശികളായ പുളിശ്ശേരില്‍ നൂറുദ്ദീന്‍ (31 ),പ്ലാമൂട്ടില്‍ റഹീം (30)എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.കഴിഞ്ഞദിവസം വൈകുന്നേരമായിരുന്നു സംഭവം.പിക്കപ്പ് വാഹനത്തില്‍ അലുവ വില്‍ക്കുന്ന കച്ചവടമാണ് ഇവര്‍ക്ക്.രാജീവ് ഭവനില്‍ അലുവ കച്ചവടം നടത്തിയ ശേഷം തിരികെ കോളേജില്‍ നിന്നും ഇറങ്ങി വരുന്ന വഴിയില്‍ സോഷ്യല്‍ ഫോറസ്ട്രി സമീപം ചില ആളുകളെത്തി വാഹനം തടഞ്ഞു നിര്‍ത്തുകയും കൊറോണ പടര്‍ത്താനെത്തിയതാണോ എന്നും ചോദിച്ചു മര്‍ദ്ദിക്കുകയായിരുന്നു എന്നും ഇവര്‍ പറഞ്ഞു. വാഹനത്തില്‍ കഴിഞ്ഞ ഒരാഴ്ച കച്ചവടത്തിന്റെ പണം, മൊബൈല്‍ ഫോണ്‍ എന്നിവയും മര്‍ദ്ദിച്ചവര്‍ എടുത്തതായും ഇവര്‍ പറഞ്ഞു.വാഹനത്തിനും കേടുപാടുകള്‍.മര്‍ദ്ദനത്തെ തുടര്‍ന്ന് ഇവരെ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരാതി സംബന്ധിച്ച് കേസെടുത്തതായി എരുമേലി പോലീസ് എസ് എച്ച് സജീവ് ചെറിയാന്‍ പറഞ്ഞു.