Monday, May 6, 2024
keralaNews

ഇടുക്കിയില്‍ ഏലച്ചെടികളില്‍ കെട്ടിയ സാരിമറയ്ക്കുള്ളില്‍ അമ്മയും മൂന്ന് പെണ്‍മക്കളും കഴിഞ്ഞത് ഒരാഴ്ച.

ഇടുക്കിയില്‍ ഏലച്ചെടികളില്‍ കെട്ടിയ സാരിമറയ്ക്കുള്ളില്‍ അമ്മയും മൂന്ന് പെണ്‍മക്കളും കഴിഞ്ഞത് ഒരാഴ്ച. കട്ടപ്പന മുനിസിപ്പാലിറ്റിയിലെ നിസ്സഹായയായ അമ്മയാണ് ഏഴു വയസ്സില്‍ താഴെയുള്ള മൂന്നു പെണ്‍മക്കളുമായി ഒരാഴ്ച രാത്രിയും പകലും ഏലത്തോട്ടത്തില്‍ കഴിഞ്ഞത്.സംഭവം അറിഞ്ഞയുടന്‍ കുട്ടികളേയും അമ്മയേയും ജില്ലാ ശിശുസംരക്ഷണ വകുപ്പ് സുരക്ഷിതരാക്കി. കുടുംബപ്രശ്നത്തെ തുടര്‍ന്ന് ഭര്‍ത്താവുമായി പിരിഞ്ഞു നില്‍ക്കുന്ന ഇവര്‍ ഒരാഴ്ചയായി മൂന്ന് കുട്ടികളെ പറമ്പില്‍ കിടത്തിയിട്ടാണ് പണിക്ക് പോയിരുന്നത്.

ഏലച്ചെടികളില്‍ സാരി മറച്ചുകെട്ടിയാണ് കഴിച്ചു കൂട്ടിയത്. കുട്ടികളുടെ കരച്ചില്‍ കേട്ട അയല്‍വാസികളാണ് വിവരം ചൈല്‍ഡ് ലൈനില്‍ അറിയിച്ചത്.തുടര്‍ന്ന് നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ ബിനു കേശവന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ ഇവര്‍ക്ക് നാട്ടുകാരുടെയും നഗരസഭയുടെയും സഹായത്തോടെ ഈ മാസം വീട് വെച്ചു കൊടുക്കാനും ധാരണയായതായാണ് വിവരം.