Saturday, May 4, 2024
keralaNews

മോന്‍സന്‍ മാവുങ്കല്‍ തട്ടിപ്പ് കേസ്; ഡിജിപിയുടെ മൊഴിയെടുത്തു.

മോന്‍സന്‍ മാവുങ്കല്‍ തട്ടിപ്പ് കേസില്‍ പൊലീസ് മേധാവി അനില്‍കാന്തില്‍ നിന്നും ക്രൈംബ്രാഞ്ച് വിവരങ്ങള്‍ തേടി. ഡിജിപിയായി ചുമതലയേറ്റതിന് പിന്നാലെ പ്രവാസി സംഘടനയുടെ പേരില്‍ മോന്‍സണ്‍ പൊലീസ് ആസ്ഥാനത്തെത്തിയതിലാണ് അനില്‍ കാന്തിന്റെ മൊഴിയെടുത്തത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴി ക്രൈംബ്രാഞ്ച് ഇന്ന് ഹൈക്കോടതിയില്‍ അറിയിക്കും.