Friday, May 3, 2024
keralaNews

കോട്ടയത്ത് ജില്ലയില്‍ ഇന്നലെ 9 കേന്ദ്രങ്ങളിലും 100 പേര്‍ വീതം കോവിഡ് കുത്തിവയ്പ് എടുത്തു.

കോട്ടയം ജില്ലയില്‍ ഇതാദ്യമായി കോവിഡ് വാക്‌സീന്‍ വിതരണം ആരംഭിച്ചതിനുശേഷം 100 പേര്‍ വീതം കുത്തിവയ്പ് എടുത്തു. 9 കേന്ദ്രങ്ങളിലായി നടന്ന കുത്തിവെയ്പുകളിലും നൂറു പേര്‍ വീതം എത്തി. ഇതുവരെ വാക്‌സീന്‍ എടുത്തയാളുകളുടെ ആകെ എണ്ണം 3480 ആയി.6 ആശുപത്രികളില്‍ കൂടി കുത്തിവയ്പ്ആരംഭിക്കും.ഇടമറുക്,തലയോലപ്പറമ്പ്,അറുനൂറ്റിമംഗലം,കടപ്ലാമറ്റം,പൈക,ഏറ്റുമാനൂര്‍ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലാണിത്.കലക്ടര്‍ എം.അഞ്ജനയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ അവസാനവട്ട പരിശോധനയ്ക്കു ശേഷമായിരിക്കും ഈ കേന്ദ്രങ്ങള്‍ക്കു പ്രവര്‍ത്തനാനുമതി നല്‍കുക.