Sunday, April 28, 2024
keralaNews

മോന്‍സന്‍ മാവുങ്കലുമായി സൗഹൃദം ;ഐജി ലക്ഷ്മണയ്‌ക്കെതിരെ അച്ചടക്ക നടപടിക്കു ശുപാര്‍ശ.

പുരാവസ്തുക്കളുടെ പേരില്‍ സാമ്പത്തിക തട്ടിപ്പു നടത്തിയ മോന്‍സന്‍ മാവുങ്കലുമായി സൗഹൃദം ഉണ്ടായിരുന്ന ഐജി ലക്ഷ്മണയ്‌ക്കെതിരെ അച്ചടക്ക നടപടിക്കു ശുപാര്‍ശ. ലക്ഷ്മണയുടെ ഭാഗത്ത് വീഴ്ച ഉണ്ടായതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ഡിജിപി അനില്‍കാന്ത് സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയിരുന്നു.മോന്‍സന് വഴിവിട്ട പലസഹായങ്ങളും ഐജി നല്‍കിയിരുന്നതായി ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തി. മോന്‍സന്റെ വാട്‌സാപ് ചാറ്റുകളടക്കം പരിശോധിച്ച് തെളിവുകള്‍ ശേഖരിച്ചാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയത്.

മോന്‍സന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലെടുത്ത കേസിന്റെ അന്വേഷണം ആലപ്പുഴ സി ബ്രാഞ്ചില്‍നിന്ന് ചേര്‍ത്തല ഇന്‍സ്‌പെക്ടര്‍ക്കു കൈമാറുന്നതിനു ലക്ഷ്മണ നിര്‍ദേശം നല്‍കിയിരുന്നു. മോന്‍സന്റെ ആവശ്യപ്രകാരമായിരുന്നു ഇത്. പിന്നീട് എഡിജിപി മനോജ് എബ്രഹാം ഇതു റദ്ദാക്കുകയും ഐജിയോട് വിശദീകരണം തേടുകയും ചെയ്തു.