Friday, March 29, 2024
keralaNewspolitics

രാജ്യസഭാ ഉപതിരഞ്ഞെടുപ്പില്‍ ജോസ് കെ.മാണി മത്സരിക്കും.

രാജ്യസഭാ ഉപതിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (എം) നേതാവ് ജോസ് കെ.മാണി മത്സരിക്കും. ഇടതുമുന്നണി യോഗത്തിലാണ് തീരുമാനം. എല്‍ഡിഎഫിലേക്കു വന്നതിനെത്തുടര്‍ന്നാണ് ജോസ് കെ.മാണി രാജ്യസഭാംഗത്വം രാജിവച്ചത്. കേരള കോണ്‍ഗ്രസ് മുന്നണിയിലേക്കു വന്നതുവഴി ലഭിച്ച സീറ്റ് അവര്‍ക്കുതന്നെ നല്‍കാന്‍ യോഗം തീരുമാനിക്കുകയായിരുന്നു.കേരള കോണ്‍ഗ്രസ്(എം) യോഗം ചേര്‍ന്ന് സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കും. നാമനിര്‍ദേശ പത്രിക ഈ മാസം 16ന് മുന്‍പ് സമര്‍പിക്കണം.